വീടിന് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

By Sooraj Surendran .10 02 2019

imran-azhar

 

 

നാം വീട് പണിയുമ്പോൾ ടൈലുകൾക്ക് വലിയ പ്രാധാന്യമാണ് നൽകാറുള്ളത്. ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ബ്രാൻഡിന്റെ ടൈലുകളുണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം. വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട തുടങ്ങിയ മൂന്നിനം ടൈലുകളാണ് ഉള്ളത്. ഇതിൽ ഏതാണ് വേണ്ടതെന്നും മുൻകൂട്ടി തീരുമാനിക്കണം. വീട്ടിലെ എല്ലാ മുറികൾക്കുമായി ഒരേ രീതിയിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നത് ചെലവ് ചുരുക്കാൻ ഉപകരിക്കും. വില അല്പം കൂടിയാലും ഗുണമേന്മയുള്ള ടൈലുകൾ ടൈലുകൾ തിരഞ്ഞെടുക്കുന്നതാകും ഉത്തമം. ബാത്റൂമുകളിൽ ഗ്രിപ്പുള്ള ടൈലുകൾ ഉപയോഗിക്കണം. മാത്രമല്ല അടുക്കളയിലും, വെള്ളം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈൽസുകൾ ഉപയോഗിക്കുന്നതാകും ഉത്തമം.

OTHER SECTIONS