വീടുകളെ മോടി പിടിപ്പിക്കാന്‍ ഇനി ഇന്‍ഡോര്‍ പ്ലാന്റുകളും

വീട്ടുമുറ്റത്തെപ്പോലെ തന്നെ വീടിനകത്തും പലതരം ചെടികളാണ് നട്ടു വളര്‍ത്തുന്നത്. ജോലി തിരക്കുകളില്‍പ്പെട്ട് പലര്‍ക്കും വേണ്ടത്ര രീതിയില്‍ ചെടികളെ സംരക്ഷിക്കാനും കഴിയാറില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍, ചെടികള്‍ നട്ടുവളര്‍ത്താന്‍ ഏറെ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഇന്‍ഡോര്‍ വാട്ടര്‍ പ്ലാന്റുകള്‍.

author-image
anu
New Update
വീടുകളെ മോടി പിടിപ്പിക്കാന്‍ ഇനി ഇന്‍ഡോര്‍ പ്ലാന്റുകളും

 

വീട്ടുമുറ്റത്തെപ്പോലെ തന്നെ വീടിനകത്തും പലതരം ചെടികളാണ് നട്ടു വളര്‍ത്തുന്നത്. ജോലി തിരക്കുകളില്‍പ്പെട്ട് പലര്‍ക്കും വേണ്ടത്ര രീതിയില്‍ ചെടികളെ സംരക്ഷിക്കാനും കഴിയാറില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍, ചെടികള്‍ നട്ടുവളര്‍ത്താന്‍ ഏറെ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഇന്‍ഡോര്‍ വാട്ടര്‍ പ്ലാന്റുകള്‍.

വെള്ളത്തില്‍ വേരുകള്‍ മുളയെടുത്താണ് ഇവ വളരുക എന്നതിനാല്‍ ചെടിച്ചട്ടിയെ അപേക്ഷിച്ച് വളര്‍ച്ചക്കുറവ് ഇത്തരം ചെടികള്‍ക്കുള്ള പോരായ്മയാണ്. എന്നാല്‍, ഇലകളില്‍ വളം സ്‌പ്രേ ചെയ്‌തോ വെള്ളത്തില്‍ വളം ചേര്‍ത്തോ ഇതിന് കുറച്ചൊക്കെ പരിഹാരം കാണാനാകും.

വീടിന്റെ അകത്തളത്തെ മോടി പിടിപ്പിക്കാന്‍ സഹായിക്കുന്ന ചില ഇന്‍ഡോര്‍ പ്ലാന്റുകളെ പരിചയപ്പെടാം...

 

1. ഫിലോഡെന്‍ഡ്രോണ്‍

 

അകത്തളച്ചെടികളില്‍ താരതമ്യേന ഇലകളില്‍ വലിപ്പമുള്ള ഇനം. അരേസി കുടുംബത്തില്‍പെട്ട ഇതിന് 400പരം ഉപജാതികളുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലത്തുനിന്ന് മാറ്റിനിര്‍ത്തണം. അങ്ങനെ വന്നാല്‍ ഇല പച്ചനിറം മാറി മഞ്ഞയാവുകയും പിന്നീട് കരിയുകയും ചെയ്യും. ഇലയുടെ പാതി വശം മഞ്ഞയും മറുപാതി പച്ചയും നിറത്തിലുള്ള ഫിലോഡെന്‍ഡ്രോണ്‍ മിനിമയാണ് കൂട്ടത്തിലെ താരം. നാലുലക്ഷത്തിനാണ് കഴിഞ്ഞവര്‍ഷം ഇവന്‍ ന്യൂസിലാന്‍ഡില്‍ ലേലത്തില്‍പോയത്.

 

2. കോളിയസ്

കണ്ണാടിച്ചെടി, മാസംമാറി എന്നീ പേരില്‍ അറിയപ്പെടുന്ന കോളിയസ് ചില്ലുപാത്രത്തില്‍ വെള്ളത്തിലും വളര്‍ത്താം. കട്ടിയുള്ള ശിഖരങ്ങള്‍ വെള്ളത്തില്‍ ഇട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തുവെക്കാം.ജനലിനരികിലോ മറ്റോ വെച്ചാല്‍ ഇലകള്‍ക്ക് നിറം ലഭിക്കും. നന്നായി സൂര്യപ്രകാശത്തില്‍ വളരുന്ന ചെടിക്കും അകത്തളങ്ങളില്‍ വളരുന്നവക്കും ഇലകളില്‍ നിറവ്യത്യാസം കാണും.

3. സ്‌പൈഡര്‍ പ്ലാന്റ്

സ്പൈഡര്‍ പ്ലാന്റ് അഥവാ ക്ലോറോഫൈറ്റം കോമോസം വീടുകളില്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണ്. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും വീടകങ്ങളില്‍ അത്യാവശ്യം വേണ്ട ഒരിനമാണ്. ഇലകളുടെ അഗ്രഭാഗം ബ്രൗണ്‍ നിറമാകുന്നുണ്ടെങ്കില്‍ വളം സ്‌പ്രേ ചെയ്തുകൊടുക്കാം. ഇത് ഒട്ടും അധികമാകാതെ നോക്കണം.

4. പീസ് ലില്ലി

പേര് പോലെ തന്നെ ആള് സമാധാനപ്രിയനാണ്. വീട്ടിനകത്തും ജോലിഭാരം ഏറെയുള്ള ഓഫിസ് മുറികളിലുമെല്ലാം സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനര്‍ജി പകര്‍രാനും ഈ ചെടിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. ചില്ലുപാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്‍ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. വേര് നന്നായി കഴുകി വൃത്തിയാക്കി വേണം പാത്രത്തില്‍ ഇറക്കിവെക്കാന്‍. വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിയുടെ വേരിന് ബലം നല്‍കാം.

 

5. മണി പ്ലാന്റ്

വളരാന്‍ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ലാത്ത മണി പ്ലാന്റ് മണ്ണിലും വെള്ളത്തിലും ഒരുപോലെ വളര്‍ത്താം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ കൂടുതലായി വലിച്ചെടുക്കുകയും ഓക്സിജന്‍ ധാരാളം പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ വീട്ടിനകത്ത് ഏറെ ശുദ്ധവായു ലഭ്യമാക്കാന്‍ ഇതിന് കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

 

1. രണ്ട് ഇഞ്ച് എങ്കിലും വെള്ളം നിറക്കാവുന്ന ചില്ലു കുപ്പി ഉപയോഗിക്കണം.

2. ക്ലോറിന്‍ അടങ്ങിയ വെള്ളം ഒഴിവാക്കുക.

3. ഉപയോഗിക്കുന്ന കുപ്പിയും ഇതില്‍ അലങ്കാരത്തിനായി ഇടുന്ന കല്ലുകളും മറ്റും നന്നായി കഴുകുക.

4. വെള്ളത്തില്‍ കമ്പുകള്‍ മാത്രമായി, ഇല തട്ടാത്ത രീതിയില്‍ ചെടി വെക്കുക.

5. കഴിവതും ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം മാറ്റാന്‍ മറക്കരുത്.

Home Interior Latest News