ജോണ്‍ എബ്രഹാമിന്റെ വീട് കടലിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന വീട് ഒരു ആരാധനാലയം പോലെ ശാന്തവും സുന്ദരവുമാണ്. വീടിന്റെ ചുവരുകളും സീലിങ്ങും ഗ്ലാസില്‍ ചെയതപ്പോള്‍ ഫ്‌ളോറിങ്ങിന് പ്രധാനമായും മരമാണ് ഉപയോഗിച്ചിരിക്കുന്നത്.  ശബ്ദത്തെ ഒരുപാട് സ്‌നേഹിക്കുന്ന ജോണ്‍ എബ്രഹാമിന്റെ വീട് മുഴുവന്‍ മൊത്തം 52 സ്പീക്കറുകള്‍ വെച്ചിട്ടുണ്ട്.

 

 

 
 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചറിന്റെ മികച്ച വീടിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ വീടാണ് ജോണ്‍ എബ്രഹാമിന്റേത്.. മുംബൈയില്‍ അറബിക്കടലിന്റെ തീരത്തെ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ട് നിലകള്‍ ആണ് ജോണ്‍ എബ്രഹാം തന്റെ സ്വപ്‌നത്തിലെ വീടാക്കി മാറ്റിയത്. 

 

 

 

ഡൈനിങ്ങ് ഏരിയ പ്രകൃതിയോട് ഏറെ  ഇണങ്ങിനില്‍ക്കുന്നതാകണമെന്ന്  ജോണ്‍ എബ്രഹാമിന്  വളരെ നിര്‍ബന്ധമുണ്ടായിരുന്നു. ഒരു മരം നെടുകെ കീറിയതാണ് ജോണ്‍ എബ്രഹാമിന്റെ ഡൈനിങ്ങ് ടേബിള്‍. മറ്റ് മിനുക്കു പണികള്‍ ഒന്നും തന്നെയില്ല.

 

 

 

ജോണ്‍ എബ്രഹാമിന്റെ വാര്‍ഡോബില്‍ നിറയെ വി.ഐ.പികളാണ് പ്രശസ്തരായ ബൈക്ക് റൈഡേഴ്‌സ് ഒപ്പു വച്ച വലിയൊരു ഹെല്‍മെറ്റ് ശേഖരം തന്നെ വാര്‍ഡോബിലുണ്ട്. 

 

 

 

വീടിന്റെ മുകള്‍ നിലയിലാണ് ജിമ്മുള്ളത്. ഇവിടെയാണ് ജോണ്‍ എബ്രഹാം തന്റെ ഒഴിവ് ദിവസങ്ങളിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. കടലിന്റെ ശാന്തതയും രൗദ്രതയും ഈ വീടിന്റെ ഏത് ഭാഗത്ത് നിന്നാലും കാണാം. ആ ആര്‍ക്കിടെക്ച്ചര്‍ വൈഭവത്തെ നാം അറിയാതെ നമിച്ചു പോകും.