അടുക്കളയുടെ ഭംഗി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..!

വീടിനെ ഭംഗിയാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതാണ് അടുക്കള. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോളും ആദ്യം സന്ദര്‍ശിക്കുന്നതും ഇവിടം തന്നെയാണ്. എന്നാല്‍ അടുക്കള ഭംഗിയായി നിര്‍മ്മിക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിചയപ്പെടാം...

author-image
anu
New Update

അടുക്കള നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

1. നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവുന്ന രീതിയില്‍ അടുക്കള നിര്‍മ്മിക്കുക.

2. കിച്ചണ്‍ കൗണ്ടര്‍ ടോപ്പിന്റെ ഉയരത്തില്‍ ശ്രദ്ധിക്കുക. പൊക്കം കുറഞ്ഞാല്‍ കുനിഞ്ഞ് നിന്ന് ജോലി ചെയ്യുമ്പോള്‍ നടുവിന് പ്രയാസം അനുഭവപ്പെടാം. കൗണ്ടറിന് മിനിമം 65 സെന്റിമീറ്റര്‍ വീതി നല്‍കുക.

3. കൗണ്ടര്‍ ടോപ് നല്ല വെളിച്ചം ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. ലൈറ്റുകള്‍ ഫിറ്റ് ചെയ്യുമ്പോള്‍ അടുക്കളയില്‍ ജോലി ചെയ്യുന്നയാളുടെ നിഴല്‍ കൗണ്ടര്‍ ടോപ്പില്‍ വീഴാത്ത വണ്ണം ലൈറ്റ് പൊസിഷന്‍ പ്ലാന്‍ ചെയ്യുക.

4.മിക്‌സി, ഓവന്‍ തുടങ്ങിയവക്ക് വേണ്ടി പ്ലഗ് പോയിന്റ് പ്ലാന്‍ ചെയ്യുമ്പോള്‍ സ്റ്റൗവില്‍ നിന്ന് നിശ്ചിത ദൂരം ഉണ്ടെന്നു ഉറപ്പു വരുത്തുക.

5. കിച്ചണ്‍ സിങ്കില്‍ പലപ്പോഴും ചൂട് കഞ്ഞിവെള്ളം ഒക്കെ ഒഴിക്കുന്നതിനാല്‍, ചൂടില്‍ ഉരുകാത്ത വേസ്റ്റ് പൈപ്പ് വേണം കൊടുക്കാന്‍.

6.കിച്ചന്‍ കപ്‌ബോര്‍ഡിനു മെറ്റീരിയല്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭംഗിക്കു പകരം ഉപയോഗത്തിനും ഈര്‍പ്പസാഹചര്യത്തില്‍ ഈടുനില്കുന്നതിനും മുന്‍ഗണന കൊടുക്കുക.

Home Interior Latest News