ലിവിങ് റൂം സുന്ദരമാക്കാം...

By Anju N P.06 12 2018

imran-azhar

 


വീട്ടില്‍ ഏറ്റവും ആകര്‍ഷണമുള്ളതും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഇടമാണ് അതിഥികളെ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ലിവിങ് റൂം അഥവാ സ്വീകരണമുറി. അകത്തളത്തിലെ മറ്റിടങ്ങളിലേക്കുന്ന പ്രവേശന മറുികൂടിയാണ്? ഇത്?. അതിനാല്‍ സ്വീകരണമുറി ആകര്‍ഷകമാകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്?. പഴയ കാല വീടുകളിലെ പുറം വരാന്തയുടെ വലുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വലുപ്പം കൂട്ടേണ്ടി വന്ന മുറിയാണ് ലിവിങ് റൂം. ലിവിങ് റൂമിന്റെ വിശാലത അകത്തളത്തിന് കൂടുതല്‍ വലുപ്പമുള്ളതായി തോന്നിക്കും.

 

ലിവിങ് ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മുറിയുടെ വിസ്തീര്‍ണം, ലൈറ്റിങ്, ലിവിങ്ങിലേക്കും ആ സ്‌പേസില്‍ നിന്ന് മറ്റുമുറികളിലേക്കുമുള്ള പ്രവേശനം, ഫര്‍ണിഷ് ചെയ്യാനുള്ള ഇടം എന്നിവയെല്ലാമാണ്. മുറിയുടെ ഒരു വശം നടവഴിയായി ഒഴിവാക്കി ബാക്കി മൂന്ന് വശം ഫര്‍ണിഷ് ചെയ്യാവുന്ന രീതിയിലാണ് ലിവിങ് ഒരുക്കാറുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ രണ്ടുവശങ്ങളിലേ സോഫ ഇടാന്‍ സ്ഥലം കിട്ടാറുള്ളൂ. ഇന്ന് ലഭിക്കുന്ന മിക്ക സോഫകളുടെയും സൈസ് ഒരു സീറ്റ് 85 അല്ലെങ്കില്‍ 90 സെ.മീ ആണ്. ഇത് കുറേയേറെ സ്ഥലസൗകര്യം കവര്‍ന്നെടുക്കും എന്നതുകൊണ്ടു തന്നെ സ്വീകരണമുറി വലുപ്പം കൂട്ടി ഉണ്ടാക്കേണ്ടി വരുന്നു.

 


സ്വീകരണ മുറിയില്‍ തന്നെയാണ്? ടിവി യൂണിറ്റും സജീകരിക്കുന്നത്?. ടിവി സൗകര്യത്തിനായി പണ്ട്? കാലങ്ങളില്‍ ഉണ്ടായിരുന്ന വലിയ ചുമര്‍ അലമാരകള്‍ മാറ്റി ഇപ്പോള്‍ ചെറിയ നിഷുകള്‍ ആയി. ലിവിങ്ങിന്റ ഒരു ഭാഗത്തെ ചുമര്‍ ഹൈലൈറ്റ് ചെയ്താണ് ഭൂരിഭാഗം ഡിസൈനര്‍മാരും ടിവി യൂണിറ്റ് നല്‍കുന്നത്?. ടിവി യൂണിറ്റ് സ്‌പേസ് ലിവിങ്- ഡൈനിങ് പാര്‍ട്ടീഷനായും സജീകരിക്കാറുണ്ട്.

 

 

ലിവിങ് സ്‌പേസില്‍ നന്നായി സൂര്യപ്രകാരം ലഭിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ വലുപ്പമുള്ളതുപോലെ തോന്നിക്കും. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ് നല്‍കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.


സ്വീകരണ മുറികളില്‍ ഫര്‍ണിച്ചറുകളും മറ്റും കുത്തി നിറക്കാതിരിക്കാനും ശ്രദ്ധിക്കണം .
ലിവിങ്ങിന്റെ തീമിനനുസരിച്ച് വേണം അലങ്കാരങ്ങള്‍.

 

 

OTHER SECTIONS