പ്രകൃതിയോടിണങ്ങി വീട് നിര്‍മ്മിക്കാം

By Anju N P.12 Oct, 2017

imran-azhar

 

പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ച ഇക്കോ ഫ്രണ്ട്‌ലി വീട്. അതാണ് വയനാട് പനവല്ലി രാജേഷ്- മീര ദമ്പതിമാരുടെ വീട്. പൂമുഖം, അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ട് കിടപ്പുമുറി, ഡൈനിംഗ് ഏരിയ, വര്‍ക്ക് ഏരിയ എന്നിവയടങ്ങിയ ഒരു കൊച്ചു വീടാണ് പ്രകൃതിയോടിണങ്ങിയ, അതെസമയം ചെലവ് കുറഞ്ഞതുമായ വീടുകള്‍ നിര്‍മിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വാസ്തുകം-ദി ഓര്‍ഗാനിക് ആര്‍ക്കിടെക്ടസി'ന്റെ സാരഥി പി.കെ ശ്രീനിവാസന്‍ ഇവര്‍ക്ക് നിര്‍മിച്ച് നല്‍കിയത്.

 

തെങ്ങ് കൊണ്ടുള്ള കഴുക്കോലാണ് ഈ വീടിനു നല്‍കിയിരിക്കുന്നത്. അമ്പത് മുതല്‍ അറുപത് വര്‍ഷം മൂപ്പുള്ള നല്ല നാരുള്ള തെങ്ങിന്റെ തടി കൃത്യമായ പ്രക്രിയകളിലൂടെ സംസ്‌കരിച്ചെടുത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ മരം കൊണ്ടുള്ള കഴുക്കോലിനേക്കാളും ലാഭകരവും ഈട് നില്‍ക്കുന്നതുമാണ് ഇതെന്ന് ഡിസൈനര്‍ പറയുന്നു.

 

ചുവരുകളില്‍ മഡ് പ്ലാസ്റ്ററിങ്ങാണ് ചെയ്തിരിക്കുന്നത്. ഓക്സൈഡ് ഫ്‌ലോറിങ്ങാണ് അകത്തളങ്ങളില്‍ നല്‍കിയിരിക്കുന്നത്. എട്ട് ഏക്കര്‍ വരുന്ന പുരയിടത്തില്‍ ജൈവ കൃഷിയും ചെയ്യുന്നുണ്ട് ഈ ദമ്പതികള്‍. ഏത് വേനലിലും വറ്റാത്ത നീരുറവയായി ഒരു കുളവും ഈ പുരയിടത്തിലുണ്ട്. ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാത്ത ഇക്കോസാന്‍ അഥവാ ഇക്കോളജിക്കല്‍ സാനിറ്റൈസേഷന്‍ രീതിയില്‍ നിര്‍മിച്ച ടോയ്?ലെറ്റാണ് ഈ വീട്ടില്‍ നല്‍കിയിരിക്കുന്നത്. മാലിന്യങ്ങള്‍ കൃത്യം നാലപ്പത്തിയഞ്ച് ദിവസത്തിനു ശേഷം ജൈവവളമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇത്. 2015 ലാണ് 19. 8 ലക്ഷത്തിന് ഈ വീടിന്റെ പണി പൂര്‍ത്തിയായത്.