'എന്റെ വീട് ... സ്വകാര്യ സന്തോഷം': മിയയുടെ കിളിക്കൂട് പോലുള്ള വീട് കാണാം....

By Bindu PP .01 Jan, 1970

imran-azhar

 

 

 

വീട് എന്നത് എല്ലാവരുടെയും വലിയ മോഹമാണ് . എത്ര തിരിക്ക് പിടിച്ച ജോലിക്കൊടുവിൽ സമാധാനമായി ചേക്കേറാനുള്ള ഒരു ഇടം അതാണ് ഓരോരുത്തരുടെ വീട് എന്ന സങ്കൽപം. സിനിമ മേഖലയിൽ തിരക്ക് പിടിച്ചുനടക്കുന്ന ഒരുപാട് പേരുടെ വീടുകൾ നമ്മൾ കണ്ടതാണ്. ഇപ്പോൾ ഇതാ അതിമനോഹരമായ കിളിക്കൂട് പോലുള്ള മിയയുടെ വീട് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. വീടിനെ കുറിച്ച് മിയ പറഞ്ഞത്, എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നാണിപ്പോൾ പുതിയ വീട്ടിലെ താമസം.

 

 

പാലാ പ്രവിത്താനത്തു നിർമിച്ച പുതിയ വീട്ടിലേക്കു മാറിയിട്ടു മൂന്നു മാസമായതേയൂള്ളൂ. സിനിമയ്ക്കായി പലയിടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും സ്വന്തം നാടും വീടുമൊക്കെയായിരുന്നു മനസ്സിൽ. പുതുതായി വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ, താരപ്പകിട്ടു നിറഞ്ഞ നഗരങ്ങളൊന്നുമായിരുന്നില്ല എന്നെ ആകർഷിച്ചത്. സ്വന്തം നാട്ടിൽതന്നെ വീടു വയ്ക്കാൻ ആഗ്രഹിച്ചു. അതു യാഥാർഥ്യമായതിൽ സന്തോഷം. ഞാനിപ്പോഴും പഴയ പാലാക്കാരി തന്നെയാണ്. ഷൂട്ടിങ് ഇല്ലാത്തപ്പോഴൊക്കെ വീട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടം. നാട്ടിൽ എനിക്കു താരപ്പകിട്ടൊന്നുമില്ല. കുട്ടിക്കാലം മുതൽ പാലായിൽ വളർന്നതു കൊണ്ടാവണം, നാട്ടുകാർക്കും എന്നെ പഴയ കുട്ടിയായി കാണാനാണ് ഇഷ്ടം.

OTHER SECTIONS