അഴകുള്ള അടുക്കളക്ക് മോഡുലാര്‍ കിച്ചണ്‍ !

By Anju N P.10 Aug, 2017

imran-azhar

 


ഒരു വീടിന്റെ അകത്തളത്ത് കൂടുതല്‍ സജീവമായ ഇടം അടുക്കള തന്നെയാണ്. വീട് പണി തുടങ്ങുന്നതിനു മുമ്പേ അടുക്കളയെ കുറിച്ചുള്ള ആശങ്കകള്‍ വീട്ടുകാര്‍ പങ്കുവെക്കും. പഴയ കാലത്തേതു പോലെ വീട് പണി കഴിഞ്ഞാല്‍ പഴയ വീട്ടിലെ സാധനങ്ങള്‍ പെറുക്കിവെക്കുന്നതല്ല ഇപ്പോഴത്തെ പതിവ്. വീടിന്റെ രൂപകല്‍പനാ ശൈലിക്ക് അനുയോജ്യമായാണ് അടുക്കളയുടെ ഇന്റീരിയറും ഒരുക്കുന്നത്. വീടു നിര്‍മ്മാണത്തില്‍ ഏറെ കരുതലും ശ്രദ്ധയും നല്‍കുന്നത് അടുക്കളക്കാണ്. പണച്ചെലവു വരുന്നതും അടുക്കളക്കു തന്നെ.അടുക്കളക്ക് അനുയോജ്യമായ രുപകല്‍പ്പന നല്‍കിയാല്‍ ഈ ആശങ്കകള്‍ ഒഴിവാക്കാം.അടുക്കളയിലെ സ്ഥലസൗകര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഡിസൈനാണ് മോഡുലാര്‍ കിച്ചണ്‍.


എല്ലാ പുതിയ വീടുകളിലും സ്ഥാനം പിടിക്കുന്നതാണ് മോഡുലാര്‍ കിച്ചണ്‍. വളരെ ക്യത്യമായ രീതിയില്‍ സ്ഥല വിനിയോഗം ചെയ്യുക എന്നതാണ് മോഡുലാര്‍ കിച്ചണിന്റെ മുഖമുദ്ര . നമ്മുടെ ഇഷ്ടപ്രകാരം ആവശ്യാനുസരണം ഉള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് അടുക്കളയുടെ സൌകര്യം വര്‍ദ്ധിപ്പിക്കാം എന്നുള്ളതാണ് മോഡുലാര്‍ കിച്ചണിന്റെ പ്രത്യേഗത . ഇത്തരം അടുക്കളകള്‍ നമ്മുടെ സ്ഥലസൗകര്യവും താല്‍പര്യവുമനുസരിച്ച് ഉണ്ടാക്കാനാവും. ഇതനുസരിച്ച് മനസിന് ഇണങ്ങിയ മാതൃക നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

 

 

മോഡുലാര്‍ കിച്ചണിന്റെ ഏറ്റവും വലിയ ഗുണം എല്ലാ സാധനകളും അടച്ചു സൂക്ഷിക്കാന്‍ കഴിയുന്ന ക്യാബിനററ് എന്നറിയപ്പെടുന്ന ഷെല്‍ഫുകളാണ്. ഇത് സാധനങ്ങള്‍ അടുക്കിവക്കാന്‍ സഹായിക്കും.

 

 

മരം കൊണ്ടോ ലാമിനേറ്റ് ചെയ്‌തോ ക്യാബിനററുകള്‍ കിട്ടും. ലാമിനേറ്റ് ക്യാബിനുകള്‍ വൃത്തിയാക്കാന്‍ അധികം ബുദ്ധിമുട്ടില്ല എന്നാല്‍ മരം കൊണ്ടുള്ള ക്യാബിനറ്റിനെ അപേക്ഷിച്ച് ഏറെക്കാലം കേടുവരാതെ നില്‍ക്കുമെന്നതാണ് ലാമിനേറ്റ് ക്യാബിനുകളുടെ പ്രത്യേകത.

OTHER SECTIONS