കാനഡ ഇനി മലയാളികളുടേതാകുമോ?വിസ്മയനിര്‍മിത കാഴ്ച ഒരുക്കി കാനഡ

പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനുമൊക്കെ മലയാളുകള്‍ക്ക് വലിയ താല്പര്യമാണ്.അതില്‍ കൂടുതല്‍ പേരുടെ സ്വപ്‌ന ഭൂമിയാണ് കാനഡ.ഇന്ന് മെഡിക്കല്‍ ഫീല്‍ഡിലും എഞ്ചിനീയറിഗ് മേഖലയിലുമൊള്ളവരുമൊക്ക ധാരാളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് കാനഡ. അതിനാല്‍ തന്നെ നിരവധി കമ്പനികളുടെ എണ്ണം കൂടുന്നുമുണ്ട്. അത്‌കൊണ്ട് തന്നെ ഭാവിയില്‍ മലയാളികളെകൊണ്ട് കാനഡയില്‍ തൊട്ടുനടക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്താന്‍ സാധ്യത കാണുന്നു.ഇത്പറയാന്‍ കാരണമുണ്ട്. കാനഡയിലെ വാന്‍കൂവറില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തെക്കുറിച്ച് പറയാനുണ്ട്.ഭാവിയില്‍ ഈ കെട്ടിടത്തിന്റെ ഉപയോക്താക്കളില്‍ മലയാളികളും ഉണ്ടാകുമെന്നതില്‍ തെല്ലും സംശയമില്ല.

author-image
swathi
New Update

കാനഡയിലെ വാന്‍കൂവര്‍ ജീവിതം ആസ്വദിക്കുന്നവരെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്. കോള്‍ ഹാര്‍ബര്‍ നഗരം ഇനി വിസ്മയ കാഴ്ചകളാല്‍ ഉയരാന്‍ പോകുകയാണ്.ഫിഫ്റ്റീന്‍ ഫിഫ്റ്റീന്‍ എന്നാണ് ഈ വമ്പന്‍ കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. പല ബ്ലോക്കുകള്‍ ഉയരത്തില്‍ അടുക്കിവയ്ക്കുന്ന ജെംഗാ ഗെയിം പലര്‍ക്കും പരിചിതമായിരിക്കും. ഇതിലെ ബ്ലോക്കുകള്‍ പോലെയാണ് കെട്ടിടവും.

42 നിലകളാണ് ഫിഫ്റ്റീന്‍ ഫിഫ്റ്റീനിലുള്ളത്. ഇതിലെ 18 വീടുകള്‍ ആകാശത്ത് ഗ്ലാസ് ബോക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.ഈ വീടുകളുടെ പുറംഭിത്തികള്‍ ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുകയാണ്. ഇവയ്ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് താഴെ നഗരത്തിനും സമുദ്രത്തിനും മലനിരകള്‍ക്കും എല്ലാം മുകളില്‍ ഉയര്‍ന്നു കിടക്കുകയാണെന്ന് തോന്നും എന്നതാണ് ഈ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്റ്റായ ഒലേ ഷീറെന്‍ പറയാനുള്ളത്.

ഗ്ലാസ് ഭിത്തികള്‍ക്ക് ഉറപ്പുനല്‍കുന്നതിനായി സ്റ്റീല്‍ ഫ്രെയിമുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഓക്ക് മരം ഉപയോഗിച്ചാണ് ഒബ്‌സര്‍വേറ്ററി വീടുകളിലേക്കുള്ള പ്രവശനഭാഗത്തിന്റെ തറ ഒരുക്കിയിരിക്കുന്നത്. മാര്‍ബിള്‍ - ഗ്രാനൈറ്റ് ചിപ്പുകള്‍ കോണ്‍ക്രീറ്റില്‍ സെറ്റ് ചെയ്‌തെടുക്കുന്ന ടെറാസൊ ഭിത്തികളാണ് ഈ വീടുകള്‍ക്ക് ഉള്ളത്.

വ്യത്യസ്തതയുള്ള 18 വീടുകള്‍ക്ക് പുറമേ സാധാരണനിലയില്‍ നിര്‍മ്മിച്ച വീടുകളും കെട്ടിടത്തിലുണ്ട്. നാല് പെന്റ് ഹൗസുകളും ഇതില്‍ ഉള്‍പ്പെടും. ഇരുപത്തിയൊന്‍പതാം നിലയില്‍ സ്‌കൈ ലോഞ്ച് നിര്‍മ്മിച്ചിരിക്കുന്നു. താമസക്കാര്‍ക്ക് വാന്‍കൂവര്‍ നഗരത്തിന്റെ മുഴുവന്‍ കാഴ്ചകളും ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ സൗകര്യം.

സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും ഒന്നു മുതല്‍ മൂന്നു കിടപ്പുമുറികള്‍ വരെയുള്ള വീടുകളുമാണ് കെട്ടിടത്തിലുള്ളത്. ഇതിനു പുറമേ വിശാലമായ ജിം, യോഗ സ്റ്റുഡിയോ, ഓപ്പണ്‍ ടെറസ്, താമസക്കാര്‍ക്ക് വേണ്ടിയുള്ള ഡൈനിങ് റൂം എന്നിവയും ഇവിടെയുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഊര്‍ജ്ജക്ഷമത ഉറപ്പാക്കുന്ന സംവിധാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് കെട്ടിടം രൂപകല്‍പന ചെയ്തിട്ടുള്ളത്.

5.6 മില്യണ്‍ കനേഡിയന്‍ ഡോളറുകളാണ് (32 കോടി രൂപ) ഫിഫ്റ്റീന്‍ ഫിഫ്റ്റീനിലെ ഒബ്‌സര്‍വേറ്ററി വീടുകളുടെ പ്രാരംഭ വില. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ പ്രാരംഭ വില 900000 കനേഡിയന്‍ ഡോളറും (5 കോടി രൂപ )മറ്റു വീടുകളുടേത് 2.2 മില്ല്യണ്‍ കനേഡിയന്‍ ഡോളറുമാണ് (12 കോടി രൂപ). നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം 2026 ല്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളായ ബോസ പ്രോപ്പര്‍ട്ടീസും കിങ്‌സ്വുഡ് പ്രോപ്പര്‍ട്ടീസും.

new building canada