മകള്‍ക്ക് സെറീനയുടെ സമ്മാനം

By Abhirami Sajikumar.04 Mar, 2018

imran-azhar

 സെറീനയുടെ ആരാധകര്‍ക്കായിതാ മറ്റൊരു വിശേഷം. കാലിഫോര്‍ണിയയിലെ താരത്തിന്റെ പ്രിയപ്പെട്ട വീട്ടിലെ വിശേഷങ്ങള്‍.കാലിഫോര്‍ണിയയിലെ ബെവേര്‍ലി ഹില്‍സില്‍ 2017ല്‍ ആണ് സെറീനയും ഭര്‍ത്താവ് അലെക്സിസ് ഒഹാനിയനും ചേര്‍ന്ന് വീട് സ്വന്തമാക്കിയത്. മകളുടെ ജനനത്തോട് അനുബന്ധിച്ചാണ് ഇരുവരും 43 കോടിയോളം രൂപ ചിലവഴിച്ച് ഈ വീട് വാങ്ങിയത്.


അഞ്ച് കിടപ്പുമുറികള്‍ അടങ്ങുന്നതാണ് വീട്. സ്പാനിഷ് വാസ്തുശാസ്ത്ര മാതൃകയില്‍ നിര്‍മിച്ച ഈ വീടിന്റെ വിസ്തീര്‍ണം 6000 സ്‌ക്വയര്‍ ഫീറ്റാണ്. ബിയാന്‍കോ ബെല്ലോ പോളിഷ്ഡ് മാര്‍ബിളാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. യോഗ റൂമും, മസാജ് റൂമും വീട്ടില്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.

 

വൈന്‍ സൂക്ഷിക്കാനും കഴിക്കാനുമായി പ്രത്യേക ഇടവും വീട്ടിലുണ്ട്.


വെള്ളയാണ് ഇന്റീരിയറിന്റെ തീം കളര്‍. ചുവരുകള്‍ക്ക് വെള്ള നിറവും ഫര്‍ണിച്ചറുകള്‍ക്ക് കടും നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.


ഫ്ളോറിഡ,ഫ്രാന്‍സ് എന്നിവിടങ്ങളിലും സെറീനയ്ക്ക് സ്വന്തമായി വീടുണ്ട്.

OTHER SECTIONS