പ്രകൃതിയ്ക്ക് ഇണങ്ങും വിധം വീടൊരുക്കി പ്രിയങ്ക ചോപ്ര

By Abhirami Sajikumar.23 Feb, 2018

imran-azhar

കാലിഫോര്‍ണിയയിലെ പ്രശസ്തമായ ബെവേര്‍ലി ഹില്‍സിലാണ് പ്രിയങ്ക അവധിക്കാല വസതി വാങ്ങിയത്. അന്താരാഷ്ട്രതലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു ഇന്ത്യയുടെ ദേസി ഗേള്‍ പ്രിയങ്കാ ചോപ്രയുടെ പ്രശസ്തി. അതുകൊണ്ട് തന്നെ വിദേശത്തൊരു വീട് പ്രിയങ്കയ്ക്ക് ഉണ്ടാവുക സ്വഭാവികം മാത്രം. എന്നുകരുതി വിദേശത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് വീട് വാങ്ങുകയല്ല പ്രിയങ്ക ചെയ്തത്.

 

പ്രകൃതിയുടെ മടിത്തട്ടില്‍ മോഡേണ്‍ ലുക്കിലൊരു കിടിലന്‍ വസതി തന്നെ സ്വന്തമാക്കിയിരിക്കുകയാണ് പിസി. മോഡേണ്‍ ഇന്റീരിയറില്‍ തയ്യാറാക്കിയ വീട്ടില്‍ മനോഹരമായ ഓപ്പണ്‍ പൂളും ക്രമീകരിച്ചിട്ടുണ്ട്.

 

 


പ്രകൃതിയെ വീടിനുള്ള്‌ലേയ്ക്ക് എത്തിക്കുന്നതിനായി വീടിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്ലാസ് വാളുകള്‍ ഒരുക്കിയിട്ടുണ്ട്. മാസ്റ്റര്‍ ബെഡ്റൂം ഉള്‍പ്പെടെ 4 ബെഡ്റൂമുകളാണ് വീട്ടിലുള്ളത്. നാല് ബാത്ത്റൂമുകള്‍, ഡൈനിങ്ങ് ഏരിയ, ലിവിങ്ങ് റൂം, ആധുനിക സംവിധാനത്തോടെയുമുള്ള അടുക്കള എന്നിവയാണ് പ്രിയങ്കയുടെ വീട്ടിലെ പ്രധാന ഭാഗങ്ങള്‍. പ്രകൃതി ദൃശ്യം ആവോളം ആസ്വദിയ്ക്കാനായി വിശാലമായ ബാല്‍ക്കണിയും വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്.

 

 


ആരുമൊന്ന് കണ്ണുവെച്ചു പോകും പ്രിയങ്കയുടെ ഈ ക്യൂട്ട് വീടിനെ. ഇനി വീടുകണ്ട് ഒന്ന് താമസിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നവര്‍ക്കായി ഒരു മികച്ച ഓഫറും പ്രിയങ്ക മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരു രാത്രിക്ക് 87,500 രൂപയാണ് വാടക

 

 

ഇനി വീടുകണ്ട് ഒന്ന് താമസിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നവര്‍ക്കായി ഒരു മികച്ച ഓഫറും പ്രിയങ്ക മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരു രാത്രിക്ക് 87,500 രൂപയാണ് വാടക