പ്രിയങ്കാ ചോപ്രയുടെയും നിക്കിന്റെയും അതി സുന്ദരമായ ലണ്ടൻ വീട്

By Preethi Pippi.01 10 2021

imran-azhar

 

ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്രയുടെയും നിക്കിന്റെയും ലണ്ടനിലെ വസതി അതി സുന്ദരം. അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോനസുമായുള്ള വിവാഹശേഷം ഇന്ത്യയിലേക്കും ഷൂട്ടുകൾക്കായി വിദേശരാജ്യങ്ങളിലേക്കും പറക്കുന്നതിനിടയിലാണ് ഇരുവരും സ്വന്തമായ ലണ്ടനിൽ വീട് ഒരുക്കിയിരിക്കുന്നത്.

 

 

 

ഇൻസ്റ്റാഗ്രാം ഫോട്ടോകളിലൂടെയാണ് മനോഹരമായ വീടിന്റെ കാഴ്ചകൾ ആരാധകരിലേയ്ക്ക് എത്തുന്നത്. വെള്ളനിറത്തിലുള്ള വിശാലമായ സോഫകൾ സ്ഥാനം പിടിച്ചിരിക്കുന്ന ലിവിങ് റൂം. ഉയരത്തിലുള്ള ഗ്ലാസ് ജനാലകൾക്ക് തടികൊണ്ടുള്ള ഫ്രെയിമാണ് നൽകിയിരിക്കുന്നത്.

 

അതിനോടു ചേർന്നു പോകുന്ന ഭിത്തികളിലെ പാനലിങ്ങും പ്രത്യേക ലൈറ്റിങ്ങും ലിവിങ് റൂമിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. പുറത്തെ പച്ചപ്പിനോട് ചേർന്നു പോകുന്ന രീതിയിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഇൻഡോർ പ്ലാന്റുകൾ ഉൾപ്പെടുത്തിയിരിക്കുന്ന വിശ്രമമുറിയിൽ പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിലുള്ള ഗ്ലാസ് വാതിലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിശ്രമമുറിക്ക് മുൻഭാഗത്തായി ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്.

 

 

 

വ്യത്യസ്തമായ രീതിയിലാണ് ഡൈനിങ് റൂം ഒരുക്കിയിരിക്കുന്നത്. ഇളം നിറത്തിലുള്ള പെയിന്റും ഫർണിച്ചറുകളുമാണ് ഡൈനിങ് റൂമിൽ ഉള്ളത്. മനോഹരമായ ഒരു ഷാൻഡ്ലിയറും ഫയർ പ്ലേസും മഹാഗണിയിൽ നിർമ്മിച്ച ഷെൽഫും പൂർണ്ണമായും തടികൊണ്ട് നിർമ്മിച്ച ഡൈനിങ്ങ് ടേബിളുമാണ് മറ്റു സൗകര്യങ്ങൾ. വിശാലമായ ഒരു ടിവി റൂമും വീട്ടിലുണ്ട്.

 


വീടിന്റെ പിൻഭാഗം മനോഹരമായ പുൽത്തകിടിയും പടവുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം പങ്കിടാൻ സാധിക്കുന്ന വിധത്തിൽ പ്രത്യേക വിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നു.

 

 

 

OTHER SECTIONS