താര വിവാഹത്തിന് ഒരുനാൾ മാത്രം: ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം

By Online Desk.01 12 2018

imran-azhar

 

 

ലോകമെമ്പാടുമുള്ള ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ആ താര വിവാഹത്തിന് ഒരു നാൾ മാത്രം. നാളെയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും വിവാഹിതരാകുന്നത്. വിവാഹ ചടങ്ങിനായി ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമാണ്. ജോധ്പൂരിലുള്ള ഉമൈദ് ഭവൻ പാലസിലാണ് അത്യാഡംബരപൂർവ്വം വിവാഹം നടക്കുന്നത്. 64 മുറികളും, സ്യൂട്ടുകളുമാണ് കൊട്ടാരത്തിലുള്ളത്. 47300 രൂപയാണ് മുറികളുടെ വില. ചരിത്ര സ്യൂട്ടുകള്‍ക്ക് 65300 രൂപയും, റോയല്‍ സ്യൂട്ടിന് 1.45 ലക്ഷവും, ഗ്രാന്‍ഡ് റോയല്‍ സ്യൂട്ടിന് 2.30 ലക്ഷം, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് 5.04 ലക്ഷവുമാണ് നിരക്ക്. ഏകദേശം 64.40 ലക്ഷം രൂപയാണ് ഒരു രാത്രിയിലേക്ക് താമസത്തിന് മാത്രം താരങ്ങള്‍ ചെലവാക്കുന്നത്. അഞ്ച് ദിവസത്തേക്ക് 3.2 കോടിയും.

Image result for umaid bhawan palace

ചുരുങ്ങിയത് 40 മുറി ബുക്ക് ചെയ്യുന്നവര്‍ക്കാണ് മെഹ്രാന്‍ഗാര്‍ഹ് ഫോര്‍ട്ട് ചടങ്ങുകള്‍ക്കായി തുറന്ന നല്‍കുക. ഇവിടുത്തെ ഒരുക്കങ്ങള്‍ക്കായും ലക്ഷങ്ങള്‍ പൊടിക്കും. ഒരു വ്യക്തിയുടെ ഭക്ഷണച്ചെലവ് 18000 രൂപയാണ്. ഏകദേശം 4 കോടി രൂപയാണ് ആഘോഷങ്ങള്‍ക്കായി പ്രിയങ്കയും, നിക് ജോണസും ചെലവാക്കുന്നത്. പാശ്ചാത്യ-പൗരസ്ത്യ നിർമാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണൽ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Image result for umaid bhawan palace

മഞ്ഞ മണൽക്കല്ലാണ് പ്രധാന നിർമാണ വസ്തു. വിലയേറിയ മാർബിൾ ഭിത്തിയിലും തറയിലും പാകിയിരിക്കുന്നു.ആഡംബരം വരിയുന്ന മുറികൾ, ബില്യാർഡ്സ് മുറി, ഭൂഗർഭ പൂൾ, മാർബിൾ പാകിയ സ്ക്വാഷ് കോർട്ടുകൾ, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം എന്നിവയും ഈ പാലസിന്റെ പ്രത്യേകതയാണ്.

 

Image result for umaid bhawan palace

OTHER SECTIONS