ഹൈദരാബാദിലെ നിറയെ മരങ്ങളുള്ള മുറ്റത്തെ ഓഫ് വൈറ്റ് നിറത്തിലുള്ളൊരു ചെറിയ വീടാണ് റാണാ ദഗ്ഗുബാട്ടിയുടെ കൊട്ടാരം.പുസ്തകം വായിക്കാന്‍, കോഫി കഴിക്കാന്‍, പ്രിയപ്പെട്ട വിനോദങ്ങളില്‍ മുഴുകാന്‍ അങ്ങനെ ഹാളിന്റെ ഓരോ ഭാഗവും ചുവരുകള്‍ കൊണ്ട് ഭാഗിക്കാതെ തന്നെ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.

 

സിനിമയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നത് മാത്രമല്ല സിനിമ കാണുന്നതും ഈ ഹാളിന്റെ മനോഹരമായൊരു ഭാഗത്തിരുന്നാണ്.  ചെറിയൊരു അടുക്കളയും ഈ ഹാളിന്റെ ഒരു ഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ വീടിനെ ഒന്നാകെ ഹാളിലേക്ക് ഒതുക്കിയിരിക്കുന്നു.

 

ഓഫ് വൈറ്റ് ചുവരുകളുള്ള ഹാളിന് വുഡന്‍ ഫ്‌ളോറിങ്ങാണ് നല്‍കിയിരിക്കുന്നത്. പുറത്തെ കാറ്റും വെളിച്ചവും അകത്തെത്തിക്കുന്ന രീതിയിലാണ് വീടിന്റെ ജനാലകള്‍. ഇതിനായി നീളന്‍ ഗ്ലാസുകള്‍ ഉപയോഗിച്ചിരിക്കുന്നു.

 

 

 

വീട്ടിലെ ഇന്റീരിയര്‍ അലങ്കരിക്കുന്ന ഫര്‍ണിച്ചറുകള്‍ സാക്ഷ്യം പറയും ദഗ്ഗുബാട്ടിയുടെ കലാവാസന എന്താണെന്ന്. ഏഷ്യന്‍ പെയ്ന്റ്‌സിന്റെ ദ ഹേര്‍ട്ട് ഈസ് ഫീച്ചറിങ്ങ് കാമ്പയിനിന്റെ ഭാഗമായാണ് ദഗ്ഗുബാട്ടിയുടെ വീട് ചിത്രീകരിച്ചിരിക്കുന്നത്.  

 

 

 
 

ഓഫീസ് റൂം വീടിന്റെ മറ്റൊരു ഭാഗത്താണ്. സിമിനയില്‍ നിന്നും കിട്ടിയ അവാര്‍ഡുകളും പ്രിയപ്പെട്ട സിനിമാതാരങ്ങളുടെ ചിത്രങ്ങളും ഈ ഓഫീസ് റൂമിന്റെ ചുവരുകളെ മനോഹരമാക്കുന്നുണ്ട്.

 

 

 

മനോഹരമായൊരു ജലാശയത്തിന്റെ കരയിലാണ് ദഗ്ഗുബാട്ടിയുടെ വീട്.  ഈ ജലാശയത്തിലേക്ക് മിഴിതുറക്കുന്ന ബാല്‍ക്കണിയും ദഗ്ഗുബാട്ടിയുടെ കൊട്ടാരത്തിലുണ്ട്.