എസിയില്ലാതെ വീടിനകം കൂളാക്കാം...

By Sooraj Surendran .03 04 2019

imran-azhar

 

 

വേനൽക്കാലത്ത് ചൂട് അസഹനീയമാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തേക്കിറങ്ങുക ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ചൂടിനെ പ്രതിരോധിക്കാൻ വീടുകളിൽ എസി വെക്കുന്നത് അധിക ചെലവാണ്. ഈ അധിക ചെലവ് ഒഴിവാക്കി നമുക്ക് വീടിനകം തണുപ്പിക്കാനാകും. വീടിനുള്ളിൽ തണുപ്പ് ലഭ്യമാക്കുന്നതിൽ മേൽക്കൂര വഹിക്കുന്ന പങ്ക് വലുതാണ്. ഫ്ലാറ്റ് റൂഫ് പണിത ശേഷം ട്രസ് ഇട്ട് ഓടു പാകുന്നത് ചൂടു കുറയ്ക്കാൻ ഉപകരിക്കും. ഫില്ലർ സ്ലാബ് രീതിയിൽ മേൽക്കൂര വാർക്കുന്നതും ചൂടു കുറയ്ക്കും. കൂടാതെ മേൽക്കൂര വാർക്കാതെ ട്രസിട്ട് ഓടിട്ടാൽ വീട്ടിൽ ഫാനിന്റെ ആവശ്യം പോലും വേണമെന്നില്ല. മേൽക്കൂരയ്ക്ക് പുറമെ ക്രോസ് വെന്റിലേഷൻ കൃത്യമായി നൽകിയാലും വീടിനകം തണുപ്പിക്കാനാകും. വായു കയറിയിറങ്ങി പോകാൻ പാകത്തിൽ വേണം ഇവ നൽകാൻ. ചൂടിനെ പ്രതിരോധിക്കാൻ മുറ്റം ഒരുക്കുമ്പോഴും നാം ശ്രദ്ധിക്കണം. മുറ്റത്തു പേവിങ് ടൈൽ ഒഴിവാക്കിയാൽ തന്നെ ചൂട് കുറയും. നിറയെ ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചാൽ നല്ല തണുത്ത കാറ്റും കുളിർമ്മയും ലഭിക്കും.

OTHER SECTIONS