കുഞ്ഞന്‍ വീട്

By ശര്‍മിള ശശിധര്‍.21 Mar, 2018

imran-azhar


ഒറ്റനോട്ടത്തില്‍
ഉടമ, ഡിസൈന്‍: സന്ദീപ് പോത്താനി
വിസ്തീര്‍ണ്ണം: 900 സ്‌ക്വയര്‍ ഫീറ്റ്
ചെലവ്: 5 ലക്ഷം

 

കുഞ്ഞന്‍ വീട്
ആര്‍ഭാടത്തില്‍ പരിലസിക്കുന്ന ഇന്നത്തെ വീടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തൃശ്ശൂര്‍ ജില്ലയിലെ പടിയൂര്‍ പോത്താനി സ്വദേശിയായ സന്ദീപ് പോത്താനിയുടെ വീട്. സ്വന്തമായൊരു വീട് പണിയുമ്പോള്‍ കഴിവതും പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാവണമെന്ന സന്ദീപിന്റെ നിര്‍ബന്ധമാണ് കാണുന്നവരില്‍ അത്ഭുതം ജനിപ്പിക്കുന്ന ഈയൊരു വീടിന് പുറകില്‍.

900 തുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ രണ്ടു ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത്റൂം, ഒരു ഹാള്‍ എന്നിവയാണുള്ളത്. ഹാളിനുള്ളില്‍ മറ്റൊരു ഓപ്പണ്‍ കിച്ചന്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. വീടിന്റെ മൂന്ന് ഭാഗത്തുമുള്ള നീളന്‍ വരാന്ത ഗൃഹാതുരത്വം നല്‍കുന്നതാണ്.

മൂന്നടി പൊക്കത്തില്‍ കരിങ്കല്ല് കൊണ്ട് തറകെട്ടി ഫൗണ്ടേഷനും ബേസ്മെന്റും ചെയ്തിട്ടുണ്ട്. ഇഷ്ടികയും ഹോളോബ്രിക്സുമാണ് ചുമര്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എട്ടു വണ്ണത്തില്‍ ഉള്ളു പൊള്ളയായ നിര്‍മ്മിതി മാതൃകയിലാണ് ചുവരുകള്‍.

മേല്‍ക്കൂരയ്ക്ക് ഓട് ഉപയോഗിച്ചപ്പോള്‍ ഫ്ളോറിങ്ങിന് തറയോടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തന്മൂലം വീടിനുള്ളില്‍ എല്ലായിപ്പോഴും തണുപ്പ് നിലനില്‍ക്കുന്നു. പഴയ സാധനങ്ങളുടെ പുനരുപയോഗം ചിലവ് കുറച്ചു. മാത്രമല്ല മുളയും കയറുമൊക്കെ ഉപയോഗിച്ച് വീടിന്റെ ഇന്റീരിയര്‍ മോടി പിടിപ്പിച്ചതിലൂടെ വീടിന്റെ ഇന്റീരിയര്‍ നിര്‍മ്മാണത്തിനുള്ള ചിലവും ചുരുങ്ങി.

ശര്‍മിള ശശിധര്‍

OTHER SECTIONS