ഗോവണികളിലെ പുതിയ ട്രെന്റിനെക്കുറിച്ചറിയാം

By Anju N P.07 Aug, 2017

imran-azhar

 

 

ഇന്ന് വീടിന്റെ ഭംഗി നിയന്ത്രിക്കുന്നത് സ്റ്റെയര്‍കെയ്‌സുകളാണ്. വീടിന്റെ രണ്ടുനിലകളെ സ്വപ്നസുന്ദരമാക്കി തീര്‍ക്കുന്നതിലും സ്റ്റെയര്‍ കെയിസിന്റെ പങ്ക് ചെറുതല്ല. വീടു വയ്ക്കുമ്പോള്‍ പലപ്പോഴും സ്റ്റെയര്‍ കെയിസിന്റെ നിര്‍മ്മാണകാര്യത്തില്‍ ചിന്താകുഴപ്പത്തിലാകാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്വീകാര്യമായ രീതിയില്‍ വേണം ഇതിന്റെ ഡിസൈന്‍ തീരുമാനിക്കേണ്ടത്.

 

സ്റ്റെയര്‍ കെയ്‌സ് നിര്‍മ്മിക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് അതിന്റെ സ്ഥാനത്തിനാണ്. വീടിന് അനുയോജ്യമല്ലാത്ത സ്ഥാനത്ത് നിര്‍മ്മിക്കുന്ന സ്റ്റെയര്‍ കെയ്‌സ് വീട് ഇടുങ്ങിയതായി തോന്നിക്കും. എല്ലാ മുറികളിലേയ്ക്കും എളുപ്പത്തില്‍ എത്താവുന്നതും സ്വകാര്യതയെ ബാധിക്കാത്തതുമാവണം. ലിവിംഗ്, ഫാമിലി ലിവിംഗ് എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണ സ്റ്റെയര്‍ കെയ്‌സ് നിര്‍മ്മിക്കുന്നത്. അനാവശ്യമായി സ്ഥലം നഷ്ടപെടുത്തുന്ന സ്റ്റെയര്‍ കെയ്‌സുകള്‍ വീടിന്റെ ഭംഗിയെ ബാധിക്കുന്നതോടൊപ്പം നമ്മുടെ ബജറ്റും ചോര്‍ത്തും. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാകണം സ്റ്റെയര്‍ കെയിസിന്റെ നിര്‍മ്മാണം

 

     

സ്റ്റെയര്‍ കെയിസിന് ഇടക്ക് മിഡ് ലാന്‍ഡിംഗ് നല്‍കുന്നത് സ്റ്റെപ്പുകള്‍ ഒന്നിച്ചുകയറുന്നതിന്റെ ആയാസം കുറയ്ക്കും. സ്റ്റെയര്‍കെയ്‌സില്‍ ഇടക്ക് മിഡ് ലാന്‍ഡിംഗ് നല്‍കി അത് യൂടിലിറ്റി സ്‌പെയ്‌സാക്കി മാറ്റുന്ന വിദ്യയും ഇന്ന് ആധുനിക വീടുകളില്‍ കാണാം. സ്റ്റെയര്‍ കെയ്‌സ് ഡിസൈന്‍ തിരഞ്ഞെടുക്കുന്നതുപോലെയാണ് സ്റ്റെയര്‍ കെയ്‌സിന്റെ അടിഭാഗത്തെ ക്രമീകരണവും.

 

ഇന്റീരിയര്‍ ഡിസൈനിംഗില്‍ വന്ന പുതുമകളാണ് സ്റ്റെയര്‍ കെയ്‌സിന്റെ ഡിസൈനിംഗിലും വന്നിരിക്കുന്നത്. വീടിന്റെ അകത്തളങ്ങള്‍ക്ക് യോജിക്കുന്ന രീതിയിലാകണം ഇതിന്റെ നിര്‍മ്മാണം. പല മെറ്റീരിയലുകളും സ്റ്റെയര്‍ കെയ്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. തടി, സ്‌റീല്‍, ഗ്ലാസ്, കാസ്‌റ് അയണ്‍, തുടങ്ങി ആകര്‍ഷകമായ മെറ്റീരിയല്‍സുകളും അവയുടെ കോംബിനേഷനുകളും ഇന്ന് ലഭ്യമാണ്. രണ്ട് നിലകളെ മാത്രമല്ല വീടിന്റെ ഭംഗിയെ കൂട്ടിയിണക്കുന്നതും മനോഹരമായി ഡിസൈന്‍ ചെയ്ത സ്റ്റെയര്‍ കെയ്‌സുകളാണ്.

OTHER SECTIONS