പൂമുഖ വാതിലിനടുത്ത് ഷൂ റാക്കോ പാദരക്ഷകളോ വേണ്ട

By Rajesh Kumar.10 05 2020

imran-azhar

പ്രധാന വാതിലിന്റെ നിര്‍മ്മാണത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. കാരണം ഭവനത്തില്‍ പ്രധാന വാതിലിനു പ്രത്യേക പ്രധാന്യമാണുള്ളത്.

 

വാസ്തുശാസ്ത്രപ്രകാരം പ്രധാന വാതിലിനു, വീട്ടിലെ മറ്റു വാതിലുകളെക്കാള്‍ വലുപ്പം ഉണ്ടാവണം. കാരണം ഭവനത്തിലേക്കുള്ള ഊര്‍ജ്ജപ്രവാഹത്തിന്റെ പ്രധാന മാര്‍ഗ്ഗമാണിത്.

 

പ്രധാന വാതില്‍ എപ്പോഴും അടഞ്ഞു കിടക്കുന്നത് നന്നല്ല. ഇത് അനുകൂല ഊര്‍ജ്ജത്തെ തടയും. എപ്പോഴും പ്രധാന വാതില്‍ തുറന്നിടാന്‍ സാധിക്കാത്തവ പ്രഭാതത്തില്‍ തുറന്നിടാന്‍ ശ്രദ്ധിക്കണം.

 

പൂമുഖ വാതില്‍ വീടിന്റെ ശ്വസനകേന്ദ്രമാണ്. അതിനാല്‍, ശുദ്ധിയോടെ നിലനിര്‍ത്തണം.


പൂമുഖ വാതിലിലൂടെ അനുകൂല ഊര്‍ജ്ജം വീട്ടിനുള്ളില്‍ പ്രവഹിക്കേണ്ടതുണ്ട്. അതിനാല്‍, ഇതിനു തടസ്സം വരുന്നതൊന്നും പാടില്ല. പ്രധാന വാതിലിനടുത്ത് ഷൂ റാക്കോ പാദരക്ഷകളോ പാടില്ല. ഇവ പ്രതികൂല ഊര്‍ജ്ജം പുറത്തുവിടും എന്നതുതന്നെ കാരണം.

 

 

 

OTHER SECTIONS