യൂബർ സ്ഥാപകൻ സ്വപ്ന വീടിന് പൊടിപൊടിച്ചത് 500 കോടി രൂപ

By Sooraj Surendran .04 08 2019

imran-azhar

 

 

ആധുനിക സമൂഹത്തിൽ വീടുകൾ ആഡംബരത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. പണമുള്ളവർ സ്വപ്ന ഗ്രഹം പണിയാൻ കോടികൾ മുടക്കുന്നു. ഇത്തരത്തിൽ അനാവശ്യമായി പണം മുടക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് സെലിബ്രിറ്റികളും, വ്യവസായികളും, ബിസിനസുകാരും. യൂബർ സ്ഥാപകൻ തന്റെ സ്വപ്ന വീടിനായി പൊടിപൊടിച്ചത് 500 കോടിയോളം രൂപയാണ്. 12,000 ചതുരശ്ര അടിയുള്ള വീട്ടില്‍ ഏഴു ബെഡ്റൂമുകളും ഒരു ഗസ്റ്റ് ഹൗസുമാണുള്ളത്. സ്വിമ്മിങ് പൂളും, മിനി തീയറ്ററുമടക്കം അത്യാധുനിക സംവിധാനങ്ങളും ഈ സൗധത്തിനുള്ളിലുണ്ട്. 28,000 കോടിയോളം രൂപയാണ് യൂബറിന്റെ സഹസ്ഥാപകന്‍ ഗാരെറ്റ് ക്യാംപിന്റെ ആസ്തി. ബെവര്‍ലി ഹില്‍സിലുള്ളതില്‍വെച്ച് വിലയേറിയ ഈ വീട് കാംപും പങ്കാളി എലിസ നൂയെനും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.

OTHER SECTIONS