വാഷ് റൂമുകൾ വെറൈറ്റിയാക്കാം .....

By Greeshma G Nair.09 Mar, 2017

imran-azhar

 

 


ഇനി നമ്മുടെ വീട് ഒന്ന് വെറൈറ്റി ആക്കിയാലോ ? വീട് ഓരോരുത്തരുടെയും സ്വപ്നമാണ് .വീട് പണി തുടങ്ങുമ്പോൾ തന്നെ കൂടുതൽ വെറൈറ്റി ആക്കാനുള്ള ശ്രമങ്ങളും നടത്താറുണ്ട് . അടുക്കളയായാലും ബെഡ്‌റൂം ആയാലും വാഷ് കൗണ്ടറായാലും വെറൈറ്റി ഡിസൈനുകളാണ് എല്ലാവർക്കും താൽപ്പര്യം.

 

ആധുനിക വീടുകളില്‍ വാഷ് കൗണ്ടറുകളാണിപ്പോള്‍ താരം. മുന്‍ കാലങ്ങളില്‍ വീടുകളിൽ വാഷ് റൂമുകൾക്ക് അധികം പ്രാധാന്യമൊന്നുമില്ലായിരുന്നു .വീടിന്‍റെ അകത്തളം മോടികൂട്ടുന്നതിന്‍റെ ഭാഗമായി വാഷ് ഏരിയയില്‍ ചുമരിലെ അലങ്കാരം മുതല്‍ ബേസിനുകളിലെ വൈവിധ്യം വരെ പരീക്ഷിക്കുന്നു.

 

താഴേക്ക് കാലുപോലെ ആകൃതിയുള്ള പഴയ പെഡസ്റ്റല്‍, ഹാഫ് പെഡസ്റ്റല്‍ ബേസിനുകള്‍ ഇപ്പോള്‍ വ്യാപകമല്ല. കാല്‍ ഭാഗമില്ലാത്ത· കുഴിഞ്ഞിരിക്കുന്ന അണ്ടര്‍ കൗണ്ടര്‍, ഓവര്‍ കൗണ്ടര്‍, കോര്‍ണര്‍, ടേബ്ള്‍ടോപ്പ്, ബില്‍റ്റ് ഇന്‍ കൗണ്ടര്‍, ഗ്ളാസ്ടൈപ്പ് തുടങ്ങിയ ബേസിനുകളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. വാള്‍മൗണ്ടഡ് മോഡലുകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. വൃത്തിയായി സൂക്ഷിക്കാനുള്ള സൗകര്യം തന്നെയാണ് ഇതിന്‍െറ മെച്ചം.

 

 

 

താഴെ സ്റ്റോറേജ് സൗകര്യമുള്ള മോഡലുകളും പ്രചാരം നേടിയിരിക്കുന്നു. താഴെയുള്ള പൈപ്പുകളും ഫിറ്റിങ്സുകളും പുറത്തേക്ക് കാണാതിരിക്കാന്‍ അടിയില്‍ സ്റ്റോറേജുള്ള തരം വാഷ് കൗണ്ടറുകള്‍ സഹായിക്കുന്നു. കൂടാതെ കൈതുടക്കാനുള്ള ടവല്‍, ഹാന്‍ഡ് വാഷ്, ടിഷ്യു പേപ്പര്‍ മുതലായവയും വാഷ് കൗണ്ടര്‍ ക്ളീന്‍ ചെയ്യാനുള്ള സാധനങ്ങളും മറ്റുമെല്ലാം താഴെയുള്ള കാബിനറ്റുകളില്‍ സൂക്ഷിക്കുകയും ചെയ്യാം.

 


ഗ്ളാസില്‍ വിവിധ ഷേഡുകളിലുള്ള ബേസിനുകള്‍ പുതിയ ട്രെന്‍ഡായിട്ടുണ്ട്. വൃത്തിയോടെ സൂക്ഷിക്കാനുള്ള സൗകര്യവും ഭംഗിയുമാണ് ഇതിന്‍െറ മികവ്. ഡിജിറ്റല്‍ പ്രിന്‍റുള്ള സെറാമിക് വാഷ്, വുഡന്‍ വാഷ് കൗണ്ടര്‍ തുടങ്ങി പുത്തന്‍ ശൈലിയിലുള്ള ഡിസൈനര്‍ വാഷ് ബേസിനുകളും ഇപ്പോൾ വിപണിയിലുണ്ട് .

 

OTHER SECTIONS