വീടിനുള്ളിൽ അടിമുടി മാറ്റം വരുത്താം, പരീക്ഷിക്കൂ ഈ ,മാർഗങ്ങൾ...

By Sooraj Surendran.02 05 2020

imran-azhar

 

 

സ്വപ്ന ഭവനത്തിൽ പുതുമയാർന്ന മാറ്റങ്ങൾ വരുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു പക്ഷെ സാമ്പത്തികമാകാം അതിന് തടസം സൃഷ്ടിക്കുന്നത്. എന്നാൽ അധിക സാമ്പത്തിക ചെലവുകൾ ഇല്ലാതെ തന്നെ നമുക്ക് വീടിനുള്ളിൽ അടിമുടി മാറ്റം കൊണ്ടുവരാം. അതിനായി ഈ മാർഗങ്ങൾ പരീക്ഷിച്ചാൽ മതി.

 

വീടുകളിൽ ചെറിയ മുറികളാണുള്ളതെങ്കിൽ മുറിക്ക് വൈബ്രന്റ് ലുക്ക് നല്‍കാന്‍, മുറിയുടെ ഏതെങ്കിലുമൊരു വാളിൽ വലിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വെയ്ക്കുന്നത് നന്നായിരിക്കും. പാറ്റേണുകളുള്ള വാള്‍പേപ്പറോ വൈബ്രന്റ് കളര്‍ പെയിന്റൊ ചിത്രങ്ങളോ ജനാലയുടെയോ ഷെല്‍ഫിന്റെയോ ചുറ്റുമുള്ള ഭിത്തിയിൽ തൂക്കാം. ഓവര്‍ സൈസിലുള്ള മിറര്‍ തൂക്കിയാല്‍ ചെറിയമുറിയെ കൂടുതല്‍ വലിപ്പമുള്ളതും വെളിച്ചമുള്ളതുമായി തോന്നിക്കും. ഫേണ്‍സ് പോലുള്ള ചെടികള്‍ ലിവിങ് റൂമിലെ വളർത്തുന്നതും വളരെ നല്ലതാണ്. ഭിത്തികളിൽ മ്യൂറൽ പെയിന്റിംഗ് ചെയ്യുന്നത് വളരെ ആകർഷണീയമാണ്. മൂഡി ലുക്കുള്ള റൂമിനെ ലൈവാക്കാൻ കിടപ്പുമുറിയുടെ ഒരു ഭിത്തിയില്‍ ഫ്‌ളവര്‍ പ്രിന്റഡോ പാറ്റേണുകളോ ഉള്ള ഒരു വാള്‍ ഹാങിങ് തൂക്കുന്നത് വളരെ നല്ലതാണ്.

 

OTHER SECTIONS