വീട് വാങ്ങാന്‍ അനുയോജ്യമായ സമയം എപ്പോഴാണ്? അതിന്റെ കാരണങ്ങള്‍ ഇതാണ്....

By Anju N P.23 Apr, 2018

imran-azhar

 

സ്വന്തമായൊരു വീട് ആരും ആഗ്രഹിക്കുന്ന ഒന്നാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന സിനിമാ ഡയലോഗ് പോലെയാണ് വീട് സ്വന്തമാക്കാനും ചില പ്രായവും കാലവുമുണ്ട്.


ഭവന വായ്പ

ഭവന വായ്പ ലഭിക്കാന്‍ പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. വിരമിക്കാറായ ഒരാള്‍ക്ക് ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ ചിലപ്പോള്‍ വിമുഖത കാണിച്ചേക്കാം. അതുകൊണ്ട് കരിയറിന്റെ തുടക്കം തന്നെയാണ് ഇത്തരം സാമ്പത്തിക കാര്യങ്ങള്‍ക്ക് മികച്ച സമയം.

 


വിശ്വാസ്യത എന്നാല്‍ പല ബാങ്കുകളും ഇപ്പോള്‍ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ വിരമിക്കല്‍ പ്രായമായവര്‍ക്കും ലോണ്‍ ലഭിക്കും. എന്നാല്‍ അപേക്ഷകന്റെ ആസ്തിയും ബാങ്കുമായിട്ടുള്ള മുന്‍ ഇടപാടുകളും പരിശോധിച്ച ശേഷമേ ഭവന വായ്പകള്‍ നല്‍കൂ.

 


മാസവാടക 
മാസവാടകയില്‍ നിന്നുള്ള രക്ഷപെടലാണ് സ്വന്തമായൊരു വീട്. അതുകൊണ്ട് തന്നെ നേരത്തേ ലോണ്‍ എടുത്ത് വീട് വച്ചാല്‍ പോലും മാസം നിങ്ങളുടെ കൈയില്‍ നിന്ന് വാടകയിനത്തില്‍ പോകുന്ന പണം ലോണ്‍ തിരിച്ചടവാക്കാനാകും.

 


സാമ്പത്തിക സുരക്ഷ സാമ്പത്തിക സുരക്ഷ ഉറപ്പു നല്‍കുന്ന നിക്ഷേപ മാര്‍?ഗങ്ങളിലൊന്നാണ് വീട്. അടിയന്തര ഘട്ടങ്ങളില്‍ പണം സ്വരൂപിക്കാന്‍ ഇത്തരം സമ്പാദ്യങ്ങള്‍ വില്‍ക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ മക്കള്‍ക്കായി കരുതി വയ്ക്കാവുന്ന മികച്ച സമ്പാദ്യങ്ങളിലൊന്നാണ്