യുവരാജിന്റെ ഫ്‌ളാറ്റ് അതിഗംഭീരം

By Abhirami Sajikumar.03 Mar, 2018

imran-azhar

യുവരാജ് സിങ്ങ് വിവാഹശേഷം ഭാര്യ ഹസല്‍ കീച്ചുമായി താമസി്ക്കാന്‍ വാങ്ങിയ ഫ്‌ളാറ്റ് വാര്‍ത്തയായിരുന്നു. മുംബൈയിലെ വോര്‌ലിയിലെ പ്രശസ്തമായ ഓംകാര്‍ 1973ലെ ഒരു ഫ്‌ളോര്‍ മുഴുവനായാണ് യുവരാജ് സ്വന്തമാക്കിയത്.ഇതില്‍ രണ്ട് ഫ്‌ളാറ്റുകളാണ് സ്ഥിതിചെയ്യുന്നത്.

അപ്പാട്ട്‌മെന്റിന്റെ 29ാം നിലയാണ് യുവരാജ് മുഴുവനായും സ്വന്തം പേരിലാക്കിയത്. ഏകദേശം 16000 സ്‌ക്വയര്ഫീറ്റ് വിസ്തീര്ണം വരുമിത്. സ്‌ക്വയര്ഫീറ്റിന് 40,000 രൂപ നിരക്കിലാണ് ഫ്‌ളാറ്റിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

അറുപത് കോടി രൂപയ്ക്കാണ് യുവരാജ് മുബൈയിലെ ഏറ്റവും ലക്ഷൂറിയസ്സായ ഈ സ്ഥലം താമസിക്കാനായി തിരഞ്ഞെടുത്തത്.