അറിവിന്‍റെ അക്ഷയ ഖനികൾ തുറന്ന് ഗ്രന്ഥശാലകൾ ; ഇന്ന് ഗ്രന്ഥശാലാ ദിനം

By online desk .25 09 2020

imran-azhar

 

 

ഗ്രന്ഥശാലകൾ പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങൾ മാത്രമായിരുന്നില്ല. നാടകവേദികളും യുവജന വേദികളും എല്ലാം ഒത്തൊരുമിക്കുന്ന അറിവിന്റെ കൈമാറ്റ കേന്ദ്രങ്ങളായിരുന്നു. പുസ്തകം വിലകൊടുത്തു വാങ്ങുന്നവരുടെ എണ്ണം കുറവായ ഈ കാലഘട്ടത്തിലാണ് നാം ഗ്രന്ഥശാലദിനവും വായനാദിനവുമെല്ലാം ആഘോഷിക്കുക. ഒരുകാലത്ത് വിശപ്പുകൊണ്ട് തളർന്ന മനുഷ്യർക്ക് അറിവുകൊണ്ട് ഉണർത്തിയിരുന്ന നാളുകലുണ്ടായിരുന്നു. പുതുതലമുറയ്ക്ക് അതൊന്നും സ്വപ്നത്തിൽപോലും സാധ്യമാകാത്ത ഒന്നംയിമാറിയിരിക്കുന്നു. നവോത്ഥാന കാലഘട്ടത്തിലൂടെ ഉയര്‍ന്നുവന്നതാണ് കേരളത്തിലെ ജനകീയ വായന. ഒരു വിഭാഗത്തിന് മാത്രം അറിവും വായനയും ലഭിച്ച ഘട്ടത്തില്‍ നിന്ന് എല്ലാവരിലേയ്ക്കും അക്ഷരങ്ങള്‍ എത്തിയത് നവോത്ഥാനത്തോടെയായിരുന്നു.


തിരുവനന്തപുരത്ത് 1829ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു.

 

 

കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1937 ജൂണ്‍ 14 ന് കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ ‘മലബാര്‍ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു.
തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗണ്‍സിലായി മാറിയത്. കേരളത്തില്‍ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബര്‍ 14 അങ്ങനെ ഗ്രന്ഥശാലാ ദിനമായി ആചരിച്ചു വരുന്നു.


അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരക്കണക്കിന് പേരുടെ അധ്വാനമാണ് നമ്മള്‍ ഇന്ന് കാണുന്ന ഓരോ പുസ്തകാലയങ്ങളും. നിസ്വാര്‍ത്ഥ കര്‍മ്മികളായ പുണ്യാത്മാക്കള്‍ നമുക്ക് സമ്മാനിച്ചത്. വായനയുടെ ലോകത് ഇനിയുള്ള തലമുറകളെങ്കിലും ലൈബ്രറികൾ തേടിപ്പോയി പുസ്തകങ്ങളെ കൂട്ടുപിടിക്കട്ടെ . .

 

 

OTHER SECTIONS