കമിഴ്ന്നു കിടന്ന് എഴുതിയ അക്കിത്തം

By online desk .16 10 2020

imran-azhar

 

 

വാതില്‍ അടയ്ക്കണം, ഇരുന്ന പലക ചാരണം, കിടന്ന പായ മടക്കണം-ചങ്ങലപോലെ പ്രമാണങ്ങള്‍ നീണ്ടു. രാവിലെ അഞ്ചിന് ഉണരണം. പ്രാതല്‍ കിട്ടുന്നത് 11ന്. രാത്രി 11ന് മാത്രം കിടപ്പ്.കുട്ടിക്കാലത്തെക്കുറിച്ച് അക്കിത്തത്തിന്റെ ഓര്‍മ്മകളിങ്ങനെ. ശാരീരികവും മാനസികവുമായി ഞാന്‍ അനുഭവിച്ച നോവിന് കണക്കില്ല. ഉറങ്ങും മുന്‍പ് ഉണരുകയും കളിതീരാതെ നിറുത്തുകയും ചെയ്ത കാലം. പതിനൊന്ന് വയസ്സായപ്പോഴേയ്ക്കും ഋഗ്വേദം മുഴുവന്‍ ചൊല്ലി പഠിച്ചു. അച്ഛനും മറ്റുമാണ് പഠിപ്പിച്ചത്. അര്‍ത്ഥം നോക്കാതെയാണ് പഠിക്കുന്നത്. അര്‍ത്ഥം നോക്കിയാല്‍ പഠിയില്ല എന്നാണ്.

 

പില്‍ക്കാലത്ത് കെ.പി.എ നാരായണ പിഷാരടി പറഞ്ഞു. അര്‍ത്ഥമറിയാതെ പഠിക്കുന്നത് വിഡ്ഢിത്തമല്ല. മനസ്സില്‍ നില്‍ക്കാന്‍ അതേ പറ്റൂ. അദ്ദേഹം സംസ്‌കൃതം പഠിച്ചതും അങ്ങനെയാണത്രേ. ഏഴെട്ടു വയസ്സുള്ളപ്പോള്‍ ചിത്രമെഴുത്തും തുടങ്ങി. ചിത്രം വരക്കാരനായ പരമേശ്വര മുത്തച്ഛന്റെ മാതൃക കൊണ്ടാവാം അത് നിലത്തും ചുമരിലും വരഞ്ഞു.

 

 

OTHER SECTIONS