/kalakaumudi/media/post_banners/2568b594b9b15c157fba1be827c8828720d67d7a7571d4731bbdb5ba0ecb9690.png)
കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ നേതൃത്ത്വത്തിൽ ഭാരത് ഭവൻ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി കോവിഡ് ലോക്ക്ഡൗൺ അനുബന്ധ സമാശ്വാസ പദ്ധതിയായ മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിൽ ഇന്ന് കൊലവയാട്ടത്തോടെ ആരംഭിക്കും.
ശേഷം പഞ്ചമദ്ദള കേളി , മാപ്പിളപ്പാട്ട്, മുടിയേറ്റ്, കുട്ടികളുടെ പ്രിയ കലാരൂപമായ കുമ്മാട്ടിയും പ്രേഷകരിലേക്കെത്തും. വൻ പ്രേക്ഷക പങ്കാളിത്തോടെയാണ് ലോക മലയാളികളടക്കം ഈ മെഗാ വിരുന്നിനെ സ്വീകരിക്കുന്നത്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, നടൻ രാഘവൻ എന്നിവർ അതിജീവന സന്ദേശം നടത്തി.
ഇന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു, നെടുമുടിവേണു എന്നിവർ അതിജീവന സന്ദേശം നടത്തും.
samskarikam.org എന്ന പേജിലും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും, ലോകമലയാളി സംഘടനകളുടെ ഫേസ് ബുക്ക് പേജുകളിലും വൈകുന്നേരം 7 മണിമുതൽ മഴമിഴിയുടെ ദൃശ്യ വിരുന്ന് ലഭ്യമാകും.