ബുക്കര്‍ പുരസ്‌കാര ജേതാവ് ഹിലരി മാന്റല്‍ അന്തരിച്ചു

ലണ്ടന്‍: ബുക്കര്‍ പുരസ്‌കാര ജേതാവും ചരിത്രാഖ്യായികകളിലെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ വോള്‍ഫ് ഹാളിന്റെ സ്രഷ്ടാവുമായ ഹിലരി മാന്റല്‍ അന്തരിച്ചു.

author-image
Shyma Mohan
New Update
ബുക്കര്‍ പുരസ്‌കാര ജേതാവ് ഹിലരി മാന്റല്‍ അന്തരിച്ചു

ലണ്ടന്‍: ബുക്കര്‍ പുരസ്‌കാര ജേതാവും ചരിത്രാഖ്യായികകളിലെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ വോള്‍ഫ് ഹാളിന്റെ സ്രഷ്ടാവുമായ ഹിലരി മാന്റല്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സാണ് മരണവിവരം പുറത്തുവിട്ടത്.

21ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളില്‍ ഒരാളായി പ്രസാധകര്‍ ഐകകണ്‌ഠേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോള്‍ഫ് ഹാളിലൂടെ ലോകം കണ്ടും കേട്ടും പരിചയിച്ച ചരിത്രാഖ്യാനങ്ങളെ മാറ്റിപ്പണിയുകയായിരുന്നു ഹിലരി മാന്റല്‍.

എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസഷന്‍, എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ് സ്ട്രീറ്റ്, ഫ്‌ളഡ്ഡ്, എ പ്ലേസ് ഓഫ് ഗ്രേറ്റര്‍ സേഫ്റ്റി, എ ചെയ്ഞ്ച് ഓഫ് ക്ലൈമറ്റ്, ആന്‍ എക്‌സ്പിരിമെന്റ് ഇന്‍ ലവ്, ദി ജയന്റ്, ബിയോണ്ട് ബ്ലാക്ക് എന്നിവയാണ് പ്രശസ്ത നോവലുകള്‍. രണ്ടുതവണ ബുക്കര്‍ പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ഹിലരിയെ തേടിയെത്തിയിട്ടുള്ളത്.

Booker Prize winning author Hilary Mantel