കാരിരുമ്പൊത്തവൾ

By Prasanth Vasudev.31 May, 2018

imran-azhar
കാരിരുമ്പൊത്തവൾ
 
കറുത്ത പെണ്ണേ നീ
കരിനീലക്കണ്ണിന്നകത്തു
കാരിരുമ്പുരുക്കിച്ചേർത്തവൾ
കദന ഭാരം 
നിന്നകമുരുക്കവെ
മിഴിയിണകളിൽ
 മഴ പെയ്യാത്തവൾ..
 
 
കഠിനകാലവും 
ദുരിതകാലവും
കരുത്തു ചാലിച്ചു 
കടന്നു വന്നവൾ
കറുത്ത പെണ്ണേ നീ 
അകം കറുത്തൊരെൻ കനവിലാദ്യമായ്
കടം പറഞ്ഞവൾ
 
 
തഴമ്പുകൈകളിൽ 
ഇരുമ്പു ചുറ്റിക
കടുശിലകളിൽ
തീയുതിർക്കവേ
കറുത്ത പെണ്ണേ 
പെരുത്തകലെ
നിന്നുകൊണ്ടരിശമാണ്ടവൻ
കൊതിക്കെറുവുണ്ടോൻ...
 
 
മഹിതനാരി നിൻ
ഹൃദയവാനിലെൻ
പ്രണയപൂജയ്ക്കായ്
ഇടമൊരുക്കുകിൽ
ഇടതു ചേർത്തു ഞാൻ
കൂടെ നിർത്തിടാം
കൂടെ വന്നിടാം
കഷ്ട പക്ഷങ്ങളിൽ..
 
കഥ ഫേസ്ബുക്ക്‌ പേജ് : https://www.facebook.com/kalakaumudikatha
 

OTHER SECTIONS