സേതുവിനും അനഘയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

By Shyma Mohan.24 08 2022

imran-azhar

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘ ജെ. കോലത്തിനും. സേതുവിന്റെ ചേക്കുട്ടി എന്ന നോവലിനാണ് ബാലസാഹിത്യ പുരസ്‌കാരം. അനഘയുടെ മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരണത്തിനാണ് യുവ സാഹിത്യ പുരസ്‌കാരം. ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

 

ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ.കെ ജയകുമാര്‍, യുകെ കുമാരന്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഡോ.ജോയ് വാഴയില്‍, ഡോ.കെ.മുത്തുലക്ഷ്മി, ഡോ.കെഎം അനില്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

OTHER SECTIONS