എഴുത്ത് ശക്തമായ ആയുധം: ഫ്രഞ്ച് എഴുത്തുകാരി ജൊഹാന ഗസ്താവ്‌സണ്‍

By Web Desk.09 11 2022

imran-azhar

 

തിരുവനന്തപുരം: എഴുത്ത് അതിശക്തമായ ആയുധമാണെന്ന് ഫ്രഞ്ച് എഴുത്തുകാരി ജൊഹാന ഗസ്താവ്‌സണ്‍. ജൊഹാനയുടെ കുറ്റാന്വേഷണ നോവല്‍ ബ്ലോക്ക് 46 നെ മുന്‍നിര്‍ത്തി വഴുതക്കാട്ടെ അലയന്‍സ് ഫ്രാന്‍സെസ് ഡിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എഴുത്തുകാരി.

 

സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. മീന ടി പിള്ള എഴുത്തുകാരിയുമായി സംവദിച്ചു. ബ്ലോക്ക് 46 ന്റെ മലയാള പരിഭാഷ എഴുത്തുകാരിയില്‍ നിന്ന് നേരിട്ട് കൈയൊപ്പിട്ടു വാങ്ങാനുള്ള അവസരവും ഒരുക്കിയിരുന്നു.

 

ഹിറ്റ്‌ലറുടെ നാസി തേര്‍വാഴ്ചയില്‍ ഒടുങ്ങിയ ജീവനുകളിലേക്കും ക്രൂരതകളിലേക്കും വെളിച്ചം വീശുന്ന നോവലാണ് ബ്ലോക്ക് 46. നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ നടക്കുന്ന ടാറ്റ ലിറ്റററി ലൈവില്‍ പങ്കെടുക്കാനാണ് ജൊഹാന ഇന്ത്യയിലെത്തിയത്.

 

 

OTHER SECTIONS