മഞ്ഞുമനുഷ്യന്റെ രചയിതാവ് റെയ്മണ്ട് ബ്രിഗ്‌സ് അന്തരിച്ചു

By Shyma Mohan.10 08 2022

imran-azhar

 

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് സാഹിത്യകാരന്‍ റെയ്മണ്ട് ബ്രിഗ്‌സ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏറെ പ്രശസ്തമായ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളായ ദ സ്‌നോമാന്‍, ഫംഗസ് ദ ബോഗിമാന്‍ തുടങ്ങിയവയുടെ രചയിതാവാണ്.

 

1978ല്‍ പുറത്തുവന്ന സ്‌നോമാന്‍ ആണ് ബ്രിഗ്‌സിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. ലോകത്താകെ 55 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1982ല്‍ പുറത്തിറക്കിയ ഇതിന്റെ ആനിമേഷന്‍ എല്ലാ ക്രിസ്മസിനും ബ്രിട്ടീഷ് ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്നു.

 

OTHER SECTIONS