ഗാന്ധി സമാധാന യാത്രികന്‍ പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന്

By Shyma Mohan.12 11 2022

imran-azhar

 

വാഷിംഗ്ടണ്‍: ഗാന്ധി സമാധാന യാത്രികന്‍ പുരസ്‌കാരം ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് അറ്റ്‌ലാന്റയില്‍ സമ്മാനിച്ചു.

 

മഹാത്മാഗാന്ധിയും ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറും ഉയര്‍ത്തിപ്പിടിച്ച സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഇന്ത്യന്‍ ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് പുരസ്‌കാരം സമ്മാനിച്ചത്.

 

ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ അനന്തരവന്‍ ഐസക് ഫാരിസിന്റെയും അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.സ്വാതി കുല്‍ക്കര്‍ണിയുടെയും സാന്നിധ്യത്തില്‍ ഗാന്ധി ഫൗണ്ടേഷന്‍ ഓഫ് യുഎസ്എ അവാര്‍ഡ് രവിശങ്കറിന് സമ്മാനിച്ചു.

 

OTHER SECTIONS