എം.സുകുമാരന്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്

By Shyma Mohan.27 08 2022

imran-azhar


തിരുവനന്തപുരം: എഴുത്തുകാരന്‍ എം. സുകുമാരന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്. സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

പ്രഭാവര്‍മ, ആര്‍. പാര്‍വതീദേവി, പ്രൊഫ. വി.എന്‍ മുരളി, പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സെപ്തംബര്‍ മാസം അവസാനം തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

 

ഏജീസ് ഓഫീസിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സംഘടനകളായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷനും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് പെന്‍ഷനേഴ്സ് അസോസിയേഷനും എം. സുകുമാരന്റെ കുടുംബാംഗങ്ങളും കൂടി ചേര്‍ന്നുള്ള ട്രസ്റ്റ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

OTHER SECTIONS