അപ്രിയ സത്യങ്ങൾ

By online desk .26 02 2020

imran-azhar

 

 

അപ്രിയ സത്യങ്ങൾ

ഡോ: നീസ  കരിക്കോട് 

 

പറയുവാനേറെയുണ്ടതിൽ
പാതിയുമപ്രീയമെന്നിരിക്കെ
പറയുവതിൽ കഴമ്പില്ലെങ്കിൽ
പറയാതിരിക്കയെല്ലെയുചിതം

 

കണ്ടതും കേട്ടതും പ്രതികരിച്ചു
വെറുതെ ശത്രുതയെന്തിനീ പാരിൽ
നാലുനാൾ നീളുമീ ജീവിതം
പുഞ്ചിരിയിൽ പൊതിഞ്ഞതാകാം .

 

തന്നോളം വളർന്നാൽ താനെന്നും
നാടോടുമ്പോൾ നടുവേയും
വിളിച്ചും ഓടിയും തളർന്നിടുമ്പോൾ
അരുതായ്ക കാണാൻ മടിയായി.

 

പറഞ്ഞതെല്ലാം പറഞ്ഞതുതന്നെ
തിരികെയെടുക്കാനെളുതല്ലൊരിക്കലും
അനിഷ്ട്ടമെന്തിനുവേറുതെ
സംയമനംപാലിക്കുകയുത്തമം

OTHER SECTIONS