പ്രമുഖ സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

author-image
Shyma Mohan
New Update
പ്രമുഖ സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്‍മാരെക്കുറിച്ചെഴുതിയ ആദ്യ നോവല്‍ കൊച്ചേരത്തിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. തൊടുപുഴ കുടയത്തൂരില്‍ 1940 സെപ്തംബര്‍ 26നാണ് ജനനം. തപാല്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന നാരായന്‍ 1995ല്‍ പോസ്റ്റുമാസ്റ്ററായാണ് വിരമിച്ചത്.

ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, നിസ്സഹായന്റെ നിലവിളി, ആരാണ് തോല്‍ക്കുന്നവര്‍, വന്നല, പെലമറുത, ഈ വഴിയില്‍ ആളേറെയില്ല എന്നിവയാണ് മറ്റ് കൃതികള്‍. ഗോത്ര വര്‍ഗ്ഗത്തിന്റെ ജീവിത സമരങ്ങളായിരുന്നു അദ്ദേഹം തന്റെ കൃതികളിലൂടെ വരച്ചിട്ടത്. അബുദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, സ്വാമി ആനന്ദതീര്‍ത്ഥ അവാര്‍ഡ്, എക്കണോമിസ്റ്റ് ക്രോസ് വേഡ് ബുക്ക് അവാര്‍ഡ് തുടങ്ങിയവയും നാരായനെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: പങ്കജാക്ഷി. മക്കള്‍; രാജേശ്വരി, സിദ്ധാര്‍ത്ഥ കുമാര്‍, സന്തോഷ് നാരായന്‍.

Author Narayan