നഗര വസന്തം; ബി.വി. അരുണ്‍കുമാറിന് പുരസ്‌കാരം

ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും ചേര്‍ന്നു തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നഗര വസന്തം പുഷ്പമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാദ്ധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

author-image
Web Desk
New Update
നഗര വസന്തം; ബി.വി. അരുണ്‍കുമാറിന് പുരസ്‌കാരം

തിരുവനന്തപുരം: ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും ചേര്‍ന്നു തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നഗര വസന്തം പുഷ്പമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാദ്ധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡിന് കലാകൗമുദിയിലെ ബി.വി. അരുണ്‍കുമാര്‍ അര്‍ഹനായി. ദൃശ്യമാധ്യത്തിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡിന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷിജോ കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ദ ന്യൂ എന്ത്യന്‍ എക്‌സ്പ്രസിലെ വിന്‍സന്റ് പുളിക്കനാണ് മികച്ച ഫോട്ടോഗ്രാഫര്‍. മികച്ച ദൃശ്യമാധ്യമ ക്യാമറാമാനുള്ള അവാര്‍ഡിന് മീഡിയ വണ്‍ ക്യാമറാമാന്‍ സാദിഖ് പാറക്കല്‍ അര്‍ഹനായി. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിന് കേരള കൗമുദിയിലെ ആര്‍.കെ. രമേശും ഫൊട്ടോഗ്രഫിക്ക് മെട്രോ വാര്‍ത്തയിലെ കെ.ബി. ജയചന്ദ്രനും പ്രത്യേക ജൂറി പരാമര്‍ശം നേടി.

ഇന്ത്യ ടുഡേയിലെ ചന്ദ്രന്‍ ആര്യനാടിനാണ് ദൃശ്യമാധ്യമ രംഗത്തെ ക്യമാറാമാനുള്ള മികച്ച ജൂറി പരാമര്‍ശം ലഭിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിങ്ങിന് തലസ്ഥാന വാര്‍ത്തയും ഫൈറ്റര്‍ മീഡിയയും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു.

kerala award flower show