കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും

By RK.25 02 2022

imran-azhar

 

തിരുവനന്തപുരം: കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും.

 

1996 മുതല്‍ 2006 വരെ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, 'ഇഗ്നോ'വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

 

അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

 

 

 

 

 

OTHER SECTIONS