കരുണക്കടല്‍

By Zeeno John Netto .17 May, 2018

imran-azhar

 

 

ഇടിവെട്ടിപ്പെയ്യും മഴയില്‍-,

ഇടനെഞ്ചിലൊരു ചൂടുണ്ടാകും.

ബാര്‍ബരാ പുണ്യാളത്തിയുടെ-,

ജപത്തിനൊപ്പം ചുടുകണ്ണീരും.

മേയാത്ത ഓലപ്പുരയുടെ-

ഹൃദയഭിത്തിയേയും ഭേദിച്ച്-,

മഴയായി പെയ്യുന്നുണ്ടാകും.

നനയുന്തോറും കുടയായി-,

അപ്പോഴും അമ്മയുണ്ടാകും.

 

കീറിപ്പിഞ്ചിയ കുടത്തുണിയില്‍-,

ഹൃദയം പെയ്യും കണ്ണീര്‍മഴ-

കാണാതെപോകുന്നവര്‍ക്കിടയില്‍-

നനഞ്ഞുപോയ സങ്കടങ്ങള്‍-

ഉണങ്ങാമുറിവുകളായി-,

ബാക്കിയാകുമ്പോഴും-,

അമ്മ ഒരു കടലാകുന്നു.

ഒഴുകിപ്പോയ പുഴകളെ-,

നെഞ്ചോടു ചേര്‍ക്കുന്ന-,

നന്മവറ്റാത്ത നൊമ്പരക്കടല്‍.

 

 

നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ  kalakaumudi@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക....  

OTHER SECTIONS