സോഹൻ റോയിക്ക് ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ പുരസ്‌കാരം

By Online Desk.09 11 2018

imran-azhar

 

 

ഈ വര്‍ഷത്തെ കേരള ഫോക്കസ് - ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ പുരസ്‌കാരം ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയിക്ക് ലഭിച്ചു. നവംബർ 14 2:30ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ എംഎൽഎ ആർ രാമചന്ദ്രൻ പുരസ്‌കാരം സോഹൻ റോയിക്ക് സമർപ്പിക്കും.

 

അണുകാവ്യം എന്ന കവിതാ സമാഹാരമാണ് സോഹൻ റോയിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തുടർന്ന് നടക്കുന്ന കവയിത്രിയും, നോവലിസ്റ്റും, സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പ്രഫ. പി.ജെ. കുര്യന്‍ ആണ് ഉദ്‌ഘാടനം ചെയ്യുന്നത്. ആനുകാലിക വിഷയങ്ങൾ ഉയർത്തിക്കാട്ടി സോഹൻ റോയി രചിച്ച കവിത സമാഹാരമാണ് അണുകാവ്യം. ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രൊജക്റ്റ് ഇന്ഡിവുഡിന്റെ ശില്പി കൂടിയാണ് സോഹൻ റോയി.

OTHER SECTIONS