നിയമസഭാ പുസ്തകോത്സവം മഹാവിജയമാക്കിയത് മാധ്യമങ്ങള്‍: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പ് മഹാവിജമായിരുന്നുവെന്നും ഇത് സാധ്യമാക്കിയത് മാധ്യമങ്ങളാണെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍.

author-image
Web Desk
New Update
നിയമസഭാ പുസ്തകോത്സവം മഹാവിജയമാക്കിയത് മാധ്യമങ്ങള്‍: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

ഫോട്ടോ: കേരളനിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയാ സെല്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു

മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പ് മഹാവിജമായിരുന്നുവെന്നും ഇത് സാധ്യമാക്കിയത് മാധ്യമങ്ങളാണെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -രണ്ടാം പതിപ്പിന്റെ (കെഎല്‍ഐബിഎഫ് -2) മീഡിയ സെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകോല്‍സവം രണ്ടാം പതിപ്പിന്റെ വിജയത്തിന് മാധ്യമ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെഎല്‍ഐബിഎഫ്-രണ്ടാം പതിപ്പിന്റെ മീഡിയ സെല്‍ ചെയര്‍മാന്‍ ഐ.ബി സതീഷ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍, മീഡിയ സെല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍.എസ്. ബാബു (ചെയര്‍മാന്‍ മീഡിയ അക്കാദമി), ജനറല്‍ കണ്‍വീനര്‍ കെ. സുരേഷ് കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ -ഐ ആന്‍ഡ് പിആര്‍ഡി ), കോര്‍ഡിനേറ്റര്‍ ജി.പി ഉണ്ണികൃഷ്ണന്‍ (കേരള നിയമസഭ ജോയിന്റ് സെക്രട്ടറി) തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

kerala literature book festival legislative assembly