ടാഗോറിന്റെ ആരായിരുന്നു ആത്മഹത്യ ചെയ്ത കാദംബരിദേവി?

By Web Desk.11 08 2022

imran-azhar

 

ജ്യേഷ്ഠപത്‌നിയായ കാദംബരിദേവി, ടാഗോറിന്റെ വിവാഹം കഴിഞ്ഞ് നാലാം മാസം, ടാഗോറിന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം ജീവന്‍ വെടിഞ്ഞതെന്തിന്?

 

കറുപ്പ് കഴിച്ച് മരണത്തിനും ജീവിതത്തിനുമിടയ്ക്ക് പൊരുതിത്തളര്‍ന്ന രണ്ടു ദിനങ്ങള്‍. രണ്ടാം നിലയിലെ ഒരു മുറിയില്‍ പരിചരിക്കപ്പെടാതെ, ശ്വാസമെടുക്കാന്‍ പണിപ്പെട്ട്, ഭ്രാന്തജല്പനങ്ങളുമായി മരണംകാത്തവള്‍ കിടന്നു. ടാഗോര്‍ കുടുംബത്തിന്റെ പുരാവൃത്തങ്ങളില്‍ ഒരു കറുത്ത അധ്യായമായി മാറിയേക്കാമെന്ന ആശങ്ക കൊണ്ട് മഹര്‍ഷി ദേബേന്ദ്രനാഥ ടാഗോര്‍ അവളെ ഓര്‍മിക്കുന്ന സകലതും അഗ്നിക്കിരയാക്കി.

 

ദേബേന്ദ്രനാഥ ടാഗോറിന്റെ ആറാമത്തെ പുത്രന്‍ ജ്യോതിരീന്ദ്രനാഥ ടാഗോറിന്റെ പത്‌നിയായി താക്കൂര്‍ ബാരി കൊട്ടാരത്തിലെത്തുമ്പോള്‍ അേവള്‍ക്ക് വയസ്സ് 9; ടാഗോറിന് 7! രണ്ടു തരം ബാല്യങ്ങള്‍. രണ്ടു തരം വസന്തങ്ങളവിടെ കൈകോര്‍ത്തു. മഞ്ഞും മഴയും മാറിമാറി വന്നു.

 

ജ്യേതിരീന്ദ്രനാഥ ടാഗോര്‍ ബഹുമുഖ പ്രതിഭയായിരുന്നു. സംഗീതം, സാഹിത്യം, യാത്രകള്‍,തിയേറ്റര്‍, പെയിന്റിംഗ്... കാദംബരിദേവി ഭര്‍ത്താവിന്റെ അനാസ്ഥ സൃഷ്ടിക്കുന്ന ഒരുതരം മരവിപ്പിലും!

 

ആ വലിയ കൊട്ടാരത്തില്‍ രബിയേക്കാള്‍ അവളെ അറിയുന്ന മറ്റാരും ഉണ്ടായിരുന്നില്ല. രബിയേക്കാളധികമായി ആരേയും അവള്‍ ആഗ്രഹിച്ചുമില്ല,

 

മഹാകവി ടാഗോറും ജ്യേഷ്ഠപത്‌നിയായ കാദംബരിദേവിയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥ പുതിയ ലക്കം കലാകൗമുദിയില്‍ വായിക്കാം.

 

Kalakaumudi weekly digital ediltion link: http://digital.kalakaumudi.com/t/30101

 

 

OTHER SECTIONS