അമ്മരക്ഷസ്

By Sheeba Thomas.31 03 2020

imran-azhar

 

 

അമ്മേ....
നിശീഥിനിയിൻ മേനിയിലൂടെ
ക്രോധത്തിൻ പടവുകൾ ചവുട്ടി
മൃത്യുവിൻ ഘ്രാണമേന്തി ശീഘ്രതയിൽ പായുമ്പോഴും
എന്നെ നിഹനിക്കുമെന്നറിഞ്ഞില്ല
അറിഞ്ഞതേയില്ലാ.....

 

പ്രതികരിക്കുവാനൊട്ടുമെ
ശേഷിയില്ലാ പൈതലാമെന്നെ
ഹനിക്കുവാനേന്തി പോയ നേരം
പറ്റി ചേർന്നുറങ്ങിയതു നിൻ
നെഞ്ചോടു ചേർന്നല്ലേ എന്നിട്ടും
ഞാൻ അറിഞ്ഞതേയില്ലാ....

 

അമ്മയെന്ന പുണ്യമെ....
പാറക്കൂട്ടത്തിലേക്കെറിഞ്ഞതിൻ
ചേതോവികാരം അറിയുവാൻ
പ്രാപ്തിയുണ്ടായിരുന്നുവെങ്കിൽ
ഞാനെന്നേ ഒഴിവായേനെ

 

വീണുപോയെന്നോർത്തു ഞാൻ
അലറിക്കരഞ്ഞുമടിയിലുറങ്ങാൻ
പാഞ്ഞെത്തിയെടുത്തപ്പോളിത്തിരി
ഉല്ലസിച്ചു ഞാനുള്ളിന്റെയുള്ളിൽ
അമ്മയല്ലേ കോരിയെടുക്കുമെന്ന്
ഓർത്തുപോയി ഞാൻ....

 

കടലമ്മയിൻ കരങ്ങളിലെന്നെ
ഏല്പിച്ചിരുന്നെങ്കിൽ
ആർത്തിരമ്പി പുണർന്നേനെ
ഇനി എൻ ശല്യം തെല്ലുമില്ലേ
നീ സ്വന്തന്ത്രയാവുക ഊഴിയിൽ
മാതൃത്വത്തിൻ കാപാലികവേഷം
കെട്ടിയാടിയ രക്ഷസ്സ്‌ എന്നു
ഞാനറിഞ്ഞതേയില്ലാ.....

 

OTHER SECTIONS