കാല പ്രയാണം

By സുജാത .05 10 2020

imran-azhar

 

 

എത്ര നാശത്തിന്റെ വക്കിലാണിന്നെന്റെ
പാരിലാകെ ആരോ കൊടും വിഷവിത്തു വിതച്ചു ചിരിക്കുന്നു
കാണുന്ന കാഴ്ചകളുമതിൻ രോദനങ്ങളും
കാത്തിനരോചകമാം വാക്കുകളും
ഹൃദയങ്ങൾ പിടഞ്ഞു തേങ്ങീടവേ
ആര് ചെയ്ത പാപഫലമെങ്കിലും
ഇന്നിതാ മരണനൃത്തമാടി
അട്ടഹസിപ്പൂ
മഹാ മാരിയായി, വ്യാധിയായി നാടിന്റെ നെറുകയിൽ
നന്മ മനസുകൾക്കും തിന്മയുടെ ദോഷഫലങ്ങൾ ചാർത്തി
തീരാനോവിന്റെ നേർക്കാഴ്ചകളുമൊരുക്കി.


മായജാലങ്ങൾ മെനഞ്ഞ്
മാലോകരെ മനം മയക്കീടും
ഇന്ദ്ര ജാലക്കാരെ നിങ്ങളുടെ
മന്ത്ര ധ്വനികളും കുതന്ത്രവാഴ്ചകളുമിന്നെന്തേ ഈ
മഹാമാരിക്ക് മുന്നിൽ തോറ്റുപോയി
കോടികൾ മുടക്കി കോട്ടമതിലിനുള്ളിലിരുന്നാലും
കോപാഗ്നി പോലവരുണ്ട് നിനക്ക് പിന്നാലെ
അനേകം ശാപത്തിന്റെ അണുവികരണ ശക്തികളായി.

 

ജീവിതം കയ്പ്പും ചവർപ്പും
നിറഞ്ഞതാമെങ്കിലും
മധുരിക്കണം ചിലനേരമെങ്കിലും
മധുരമായി ചൊരിയുന്നവർ
നാവിൻ തുമ്പിനാൽ
എന്നിട്ടും ഈ നാടിന്റെ നെറുകയിൽ
ചേറു കലക്കി ചിരിക്കുന്നു
വസുന്ധരയാം ഇവളുടെ
കണ്ണുനീരിനുപ്പു കലർത്തി
ചില കണ്ണിൽ കരുയറ്റ കരാള ജന്മങ്ങൾ
കാരാഗ്രഹങ്ങളും മെനയുന്നു അവർ
നിരാലംബരായ ജന്മങ്ങൾക്ക് മേൽ
നിത്യ കഥനത്തിന്റെ വാരിക്കുഴികളും തോണ്ടി.

 

സ്വാർഥതമതികളെ നിങ്ങളറിയേണം
നിങ്ങൾക്കും വന്നുപ്പെട്ടിടാം നാളെ
ഭീതീമുഖങ്ങളും, രോഗകാരണങ്ങളും
പ്രളയ ദുരിതത്തിന്റെ നടുക്കങ്ങളും
സമയമായിതാ കണ്ണിൽ കാരുണ്യത്തിന്റെ
ഉറവപെരുക്കിടാനും
കനിവ് തേടും കരങ്ങൾക്ക്
കരുതലേകിടാനും സമയമായി
നാമെന്നുമൊരു സാന്ത്വനക്കുളിരിന്റെ
പെരുമഴക്കാലം ചാർത്തി.

 

OTHER SECTIONS