പ്രണയം

By Online Desk.11 08 2019

imran-azhar

 

പരസ്പരം നോക്കി നാമിരുന്നു 

എത്രയോ നേരം, എത്രയോ ജന്മം
മടുത്തില്ല ഒരു തെല്ലുമാത്രപോലും,
മടുക്കില്ലിനിയൊരു ജന്മത്തിലും
പ്രണയമതൊരു കടലോളമാണിന്ന്
അറിയില്ല മറ്റൊന്നുമീ പ്രപഞ്ചത്തിൽ
കഴിയില്ല മറക്കുവാനിനിയൊരിക്കലും നിന്നെ
കഴിയില്ലിനിയോർക്കുവാനൊരു ജീവിതം നിന്നഭാവത്തിൽ
പ്രണയമതൊരു അനുഭൂതിയായി മാറിയിന്ന്
എൻ മിഴികളറിയാതെ തേടുന്നു നിന്നെ
അറിയില്ലെനിക്കീ പ്രണയമല്ലാതൊന്നു മ-
റിയില്ല മറ്റാരെയും ഈ ഭൂവിൽ നിന്നെയല്ലാതെ
പ്രണയമാതൊരു തീനാളമായീത്തീർന്നു-
നിൻ വിരലുകളെന്നെ തഴുകുന്നു മെല്ലെ
അതിലലിഞ്ഞു സ്വയമറിയാതെ ഞാൻ
പാറിപ്പറന്നു പോയതന്നെവിടെയോ
പരസപരം പങ്കുവയ്ക്കുവാനില്ലിനിയൊന്നും
എങ്കിലും കൊതിക്കുന്നു പലതുമൊരിക്കൽകൂടി..
പറയുവാനില്ല ഇനിയൊന്നും യാത്രയല്ലാതെ
അതിനും കഴിയില്ലെന്നറിഞ്ഞു ഞാനിന്ന്
എൻ ഹൃദയം നിന്നിലാണിപ്പോഴും തുടിക്കുന്നതെ....

 

അശ്വതി ജെ.എസ്

 

OTHER SECTIONS