സദ്യ

വീമ്പുപറയിക്കാൻ മേനിനടിക്കുന്ന വമ്പന്മാർ നേദിക്കുമാന സദ്യ: പദവിനൽകുന്നൊരു സ്ഥിതിയായ്മാറവെ, അതിയായ് ശ്രമിക്കുന്ന ചെറുലോകരും,

author-image
Dr. Suresh
New Update
സദ്യ

വീമ്പുപറയിക്കാൻ മേനിനടിക്കുന്ന

വമ്പന്മാർ നേദിക്കുമാന സദ്യ:

പദവിനൽകുന്നൊരു സ്ഥിതിയായ്മാറവെ,

അതിയായ് ശ്രമിക്കുന്ന ചെറുലോകരും,

ആസ്തികൾ വിറ്റുമേ സദ്യനടത്തുന്ന

വിദൂഷകവൃന്ദങ്ങളാകവേ നാം !

എന്തിനുമേതിനും തീറ്റയല്ലാതൊന്നും

ചിന്തിക്കാനാവില്ല മാലോകർക്കും !

ചെറുചെറു സൗഹൃദസല്ലാപമാകിലും,

നിറയേയിന്നൂട്ടുവാൻ വിഭവമേറെ,,

ഒത്തുകൂടുമ്പോൾ മധുരമാം ഓർമ്മകൾ

വീർത്തവയറിന്റെ ഏമ്പമാകും !

സദ്യയാഘോഷങ്ങളുണ്ടെന്നുകേൾക്കുകിൽ

ഉദ്യോഗം പോലുമേ അവധിയാക്കും !

വെപ്പൊരു നാളിനു വേണ്ടെന്നുവക്കുവാൻ

അപ്പാടെ ക്ഷീണിച്ചോർക്കഭികാമ്യമല്ലോ:

ഉല്ലാസമേകുന്ന സദ്യകൾ തീർക്കുന്ന

സ്വല്പമേയല്ലാ സുഖക്കേടുകൾ !

അമിതത്വമാകുന്ന ഭക്ഷണരീതികൾ

മൃതഗാത്രരാക്കുമെന്നോർമ്മയുണ്ടോ?

ഭാവിക്കുവേണ്ടുന്ന ദ്രവ്യമാർഗങ്ങളോ

ഇവ്വിധം തീർക്കുന്ന ഏഭ്യ തൃഷ്ണ !

ഒരുചാൺ വയറിനു കരഞ്ഞുറങ്ങീടുന്ന

കുരുന്നുകളുണ്ടിടെ ചുറ്റുവട്ടം !!

പശിയില്ലാവയറുകൾവീർക്കുമ്പോളോർക്ക

വിശന്നുറങ്ങീടുന്നോരാ മുഖങ്ങൾ !!

ഭോജ്യങ്ങൾകൂടുമ്പോൾനീ മൃതരോഗിയായ്

തേജസ്സുചോർന്നങ്ങു കണ്ണടക്കേ,

ഛായാപടത്തിനു മുന്നിൽനിൻ സദ്യക്ക്

പായസമുണ്ണുവാൻ ഞാനുമുണ്ടേ !!!

Dr.സുകേഷ്

malayalam poem sadhya