'ഒരു വ്യാഴവട്ടത്തിൽ ഒന്നേ പിറക്കൂ' മാമാങ്കത്തെ കുറിച്ചുള്ള സോഹൻ റോയ്‌യുടെ കവിത വൈറലാകുന്നു

By Sooraj Surendran .25 10 2019

imran-azhar

 

 

വേണു കുന്നപ്പള്ളി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ കുറിച്ച് പ്രമുഖ വ്യവസായിയും, നിർമ്മാതാവുമായ സോഹൻ റോയ് രചിച്ച കവിത വൈറലാകുന്നു. ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും ഡോക്യുമെന്ററി നിർമ്മാതാവുമാണ് മലയാളിയായ സോഹൻ റോയ്. ലൊസാഞ്ചലസിൽ ഓസ്കാർ സമിതിയുടെ മുൻപിൽ പ്രത്യേകം പ്രദർശിപ്പിക്കപ്പെട്ട ഡാം 999 എന്ന ചിത്രം ഇംഗ്ലീഷിൽ സംവിധാനം ചെയ്തത് സോഹൻ റോയ് ആണ്.


"ഒരു വ്യാഴവട്ടത്തിൽ ഒന്നേ പിറക്കൂ
ഒരു മാഘമാസത്തിൽ മാമാങ്കപർവ്വം
ഒരു ഗജപ്രസവത്തിലൊന്നായ് പിറക്കും
ഒരു ഗജവീരജന്മമായ് മാറട്ടെ ചിത്രം"

 

കവിത മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

 

മ്മൂട്ടിയുടെതായി ഇക്കൊല്ലം തിയ്യേറ്ററുകളിലേക്ക് എത്തുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് മാമാങ്കം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ടീസറിനും വമ്പിച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്. യുവതാരം ഉണ്ണിമുകുന്ദൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഉണ്ണിമുകുന്ദന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും മാമാങ്കം. ബാല താരം അച്ചുതനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സൂപ്പര്‍താര ചിത്രത്തിനായി കാത്തിരിക്കുന്നത്. നവംബർ 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

 

OTHER SECTIONS