മൊബൈൽ രാത്രി ഗീതങ്ങൾ

ഞാനറിഞ്ഞില്ല സാന്ദ്രചന്ദ്രികാരാവിൽ വന്നൊരാളെന്റെ മോഹപഥങ്ങളിൽ ചടുലതാളമോടരിയ ചുവടുകൾ വച്ചു

New Update
മൊബൈൽ രാത്രി ഗീതങ്ങൾ
 
 
 
 
 
1. മഴ
 
ഞാനറിഞ്ഞില്ല സാന്ദ്രചന്ദ്രികാരാവിൽ 
വന്നൊരാളെന്റെ മോഹപഥങ്ങളിൽ ചടുലതാളമോടരിയ ചുവടുകൾ വച്ചു
 ലാസ്യ നർത്തനമാടിത്തിമിർത്തതും മോഹനാംഗിയായ് രസനയിൽ 
മദിര കണികകൾ ധാരധാരയായുതിർത്തതും
പിന്നെയെന്റെ 
സിരാ പടലങ്ങളിൽ 
ലഹരി വല്ലരിയായിപ്പടർന്നതും
അറിയുമിപ്പൊഴീവേളയിൽ പതിയെയരികിൽ 
നിന്നവൾ മാഞ്ഞു പോകവെ....
 
 
2.(രമണി
The Wife )
 
സീമന്തരേഖയിൽ പതിയെത്തലോടിനിന്നരികത്തിരുന്നാലതേ സ്വർഗമോമനേ...
 
 സിന്ദൂരമഴിയാതെ കാത്തിടുമ്പോളെന്റെ
കരുതലിൻ നോവിൽ ഞാനാരാധകൻ...
 
 സുഖദുഃഖ വേദികൾ പങ്കിട്ടിതെത്ര നാം.. 
എത്രയോ പാതകൾ അപരിചിതവീഥികൾ....
 
പൊട്ടിക്കരഞ്ഞു നാം കെട്ടിപ്പിടിച്ചു നാം
നിദ്രാവിഹീനങ്ങളെത്രയോ രാവുകൾ..
 
 നാഗപടത്താലി
നിന്റെ ധൈര്യം
 എന്റെ സത്യമെൻ 
സാക്ഷി നിന്നൊപ്പം
 
 രമണീ നിലയ്ക്കാതെ പോകുമീ
പാച്ചിലിൽ
ചായൂ സധൈര്യമീ തോളിൽ...
 
 
3. മഴ കഴിഞ്ഞ്..
 
മഴയൊന്നു പെയ്തതേയുള്ളൂ
മനസ്സിലെ മന്ദാരമൊക്കെത്തളിർത്തു
ചിരി തരാപ്പെണ്ണിന്റെ 
ചുണ്ടിൽ 
ചിരിയുടെ പഞ്ചാരിമേളം തകർത്തു.. മതിവരാതവളുടെ കവിളിൽ ഞാൻ 
ചുംബനത്തേരിൽ പ്രദക്ഷിണം വച്ചു..
 
എന്നോ മറന്നൊരാ
മണ്ണിന്റെ മണവുമായ്
മന്ദാനിലൻ വന്നു പിന്നെ..
ഇനിവരാനുണ്ടൊരാൾ 
മദനൻ
ബാണങ്ങളഞ്ചും തൊടുത്തുകൊണ്ടല്ലോ..
 
 
4. രതി
 
കരയാതെ നീ പെണ്ണേ
തഴുകാം ഞാൻ നിൻ കവിളിൽ
പ്രിയമോടെ നീ തരുമോ
ഉമിനീരാലൊരു സ്നേഹം...
അറിവോടെ നീ തന്നാൽ
ഉയരാം ഞാൻ വാനോളം
അതിരില്ലാതലിയാമേ
രതിദാഹം തീരോളം...
സുഖരാവിൽ നീ വന്നാൽ
രാപ്പൂവിൻ മണമറിയാം
രാവോളം വിളയാടാം
രാപ്പെണ്ണിൻ മനമറിയാം...
അതു മാത്രം മതിയെന്നേ
അതിലപ്രം വേണ്ടെന്നേ
അതു കണ്ടീ കാറ്റും കടലും
കൊതിയോടെ കഴിയട്ടെ..
 
 
 
 
പ്രശാന്ത് വാസുദേവ്
PRA 43,സലില കോട്ടേജ്,
ഇടപ്പഴഞ്ഞി, തിരുവനന്തപുരം -10
മൊ: 9846550002
poem