ഓണപ്പാട്ട്

By Ratheesh Krishna.09 09 2020

imran-azhar

പൂക്കളമിട്ടോ
അറിയില്ല ;
മുറ്റത്ത് പൂക്കൾ
വിരിഞ്ഞു നിൽക്കുന്നു.

വ്യാധികൾ ചുറ്റിലും
ആധിയാലെങ്കിലും
ഓണം വിരുന്നെത്തിയല്ലോ.

കള്ളപ്പറയിലളക്കാ-
ത്തൊരാശംസ -
യിന്നു നിനക്കായി നൽകാം :

മുക്തരായീടട്ടെ
നമ്മൾ പൊളിവച-
നങ്ങളില്ലാത്ത
രാഷ്ട്രത്തിൽ ;
ഭയത്തിൻ ചെറുനാഴി
അളക്കാതടുത്തോണ-
മടുത്തു വരുമ്പോൾ

 

- രതീഷ് കൃഷ്ണ

OTHER SECTIONS