OTHER

കുട്ടികളുടെ കുമ്മാട്ടിയുമായി മഴമിഴി

UPDATED3 months ago

കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ നേതൃത്ത്വത്തിൽ ഭാരത് ഭവൻ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി കോവിഡ് ലോക്ക്ഡൗൺ അനുബന്ധ സമാശ്വാസ പദ്ധതിയായ മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിൽ ഇന്ന് കൊലവയാട്ടത്തോടെ ആരംഭിക്കും. ശേഷം പഞ്ചമദ്ദള കേളി , മാപ്പിളപ്പാട്ട്, മുടിയേറ്റ്, കുട്ടികളുടെ പ്രിയ കലാരൂപമായ കുമ്മാട്ടിയും പ്രേഷകരിലേക്കെത്തും. വൻ പ്രേക്ഷക പങ്കാളിത്തോടെയാണ് ലോക മലയാളികളടക്കം ഈ മെഗാ വിരുന്നിനെ സ്വീകരിക്കുന്നത്.

അവസാനയാത്രയിലും അരികെ

UPDATED6 months ago

മനസ്സില്‍ തിളക്കമാര്‍ന്ന ഒരു ദിവസം: 1988 ഒരു ഏപ്രില്‍ മാസം വയനാട്ടില്‍ എത്തിയാലുള്ള പതിവുനടത്തത്തിന് അച്ഛനെ കൂട്ടാന്‍ വീരേന്ദ്രകുമാര്‍ സാര്‍ വീട്ടില്‍ വരുന്നു. നടത്തം കഴിഞ്ഞാല്‍ അമ്മയുടെ കയ്യില്‍ നിന്ന് ഒരു ചായയും കുടിച്ചാണ് മടക്കം. അന്നു വന്നപ്പോള്‍ ചായയുമായി ചെന്നത് ഞാന്‍. അച്ഛന്റെ വാക്കുകളിലൂടെ കേട്ടറിഞ്ഞ, പത്രത്താളുകളിലൂടെ കണ്ടറിഞ്ഞ ആ വലിയ മനുഷ്യനെ ആദ്യമായി കാണുന്ന മട്ടില്‍ ഞാനന്ന് ആദരവോടെ, കൗതുകത്തോടെ ഒരു നിമിഷം നോക്കി നിന്നു. 'നിങ്ങള്‍ എന്തു ചെയ്യുന്നു?' എന്നോട് ഒരു ചോദ്യം. സി.എയ്ക്ക് പഠിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം: 'ജോലിക്കു താത്പര്യമുണ്ടോ?' ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ആ ചോദ്യത്തിനുള്ള മറുപടിയായാണ് 1988 മെയ് 4 ന് എംഡീസ് സെക്രട്ടേറിയറ്റില്‍ ഞാന്‍ ജോലിക്കു ചേര്‍ന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഇ പതിപ്പിന് വെള്ളിയാഴ്ച (28) തുടക്കം

UPDATED6 months ago

കോട്ടയം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഇ പതിപ്പിന് ഈ മാസം 28ന് തുടക്കം. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഒരുക്കുന്നത്. പരിപാടി രാവിലെ പത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുുല്‍ ഹക്കീം എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. 'കവിതയിലെ കാലമുദ്രകള്‍' എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.

Show More