അത്രമേല്‍ സ്നേഹത്തില്‍ വാനം, മാടിവിളിക്കും നേരം പുല്ച്ചേല വാരിച്ചുറ്റി, പൂച്ചുണ്ടില്‍ പുഞ്ചിരി തൂകി, ഓടിയണയാറുണ്ട്, ഭൂമി.
ശാന്തമായ് വിരിഞ്ഞു, നീഹാരബാഷ്പം തുളുമ്പി, പൂത്തുല്ലസിച്ചു, ആര്‍ത്തുചിരിച്ചു നീ നില്ക്കവേ,
ഇന്‍ലന്‍ഡ് കാര്‍ഡിന്റെ പരിമിതിയില്‍ കടലു കുടിച്ചുവറ്റിച്ച് ഉന്മത്തരാകാം നമുക്ക്. മലകള്‍ തുരന്നുതുരന്ന് മണ്ണിന്റെ മധുരത്തില്‍ കാമം നുണയാം.
സാധ്യതകളുടെ പുസ്തകം
ഉറങ്ങാതിരുന്ന് മരിച്ചുപോകാൻ ശ്രമിക്കുന്ന ഒരുവളോട് രാത്രി സംസാരിക്കുന്നു ഉറങ്ങാതിരിക്കുന്നതിനെപ്പറ്റി ഒന്നും ചോദിക്കാതെ ഉറങ്ങാതിരുന്ന് മരിച്ചു പോയവർ ഉറങ്ങാതിരുന്ന് മരിച്ചു പോകുന്നതിനു തൊട്ടു മുമ്പത്തെ നിമിഷമോ തൊട്ടടുത്ത നിമിഷമോ ഉറങ്ങി പോയിരിക്കുമോ എന്ന് സന്ദേഹപ്പെടുന്നു
നാളേറെയായി ഞാൻ കാത്തിരിക്കുന്നു നിന്റെ ഓട്ടത്തിനിത്തിരി ശമനം കിട്ടാൻ ഇന്നു നീ ഓടുന്നതൊക്കെയും കണ്ടെന്റെ ഉള്ളു പിടയുന്നല്ലോ ഉള്ളു പിടയുന്നല്ലോ.
ചേര്ത്തുനിര്ത്തിയപ്പോഴറിഞ്ഞു ചോര്ന്നുപോയതത്രയും അനാഥത്വത്തിന് മഞ്ഞുമലകള്‍ ചേര്‍ന്നൊരുക്കിയ ആത്മവീര്യമായിരുന്നെന്ന്.
ആദ്യപുഷ്പമന്നാദ്യമായ് തുടുത്തു ആത്മഹർഷത്താൽ കൂമ്പിനിന്നു. അനുരാഗമാത്മാവ് മുട്ടിത്തുറന്നു, അറിയാത്ത വാതായനങ്ങൾമെല്ലെ. അടരാൻ വിടാതങ്ങു കാത്തുവച്ചൂ, അകതാരിൽ പൂക്കളരേഖ കോറി. ആദ്യമായ് വിടരുന്നതെന്തു ഭംഗി ആനയിച്ചെത്ര ദിവങ്ങൾ കാട്ടി.
കാലമാം പുഴയിലെന്നോ നിന്നിൽ പിണഞ്ഞൊഴുകാതെ വയ്യിനി, യില്ലെങ്കിലൊ- രനാഥ മേഘമാ- യലയേണ്ടൂ വേനലിൽ.